ഇന്ത്യയിലെ ചില ബാങ്കുകൾ ഡിപ്പോസിറ്റേഴ്സിനോട് കാണിക്കുന്ന അനീതി തുറന്ന് കാണിച്ച് " തുനിവ് " . അജിത്തും , മഞ്ജുവാര്യരും തിളങ്ങി. എച്ച്. വിനോദിന്റെ മികച്ച സംവിധാനം .Rating: 4.25 / 5.

സലിം പി. ചാക്കോ .

cpK desK.അജിത് കുമാറിനെ നായകനാക്കി എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിച്ച തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം " തുനിവ് " തിയേറ്ററുകളിൽ എത്തി. 


മക്കൾ പണത്തെ കൊള്ളയടിക്കിറിയെ..... വെക്കമാ ഇല്ലേ....

"ഇല്ലാ......"

"എന്നെ മാതിരി ഒരു അയോഗ്യ പയ്യൻ മേലെ കയ്യ് വയ്ക്കലാമാ....."

തലയുടെ വിളയാട്ടം...


മെയ് 21ന്പേര് വെളിപ്പെടുത്താത്ത ഒരു കൊള്ളക്കാരനും സംഘവും ചെന്നൈയിലെyourbankൽബന്ദികളെസുരക്ഷിതമായിതിരിച്ചെത്തിക്കുന്നതിന് പകരമായി അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻതമിഴ്നാട്സർക്കാരിനോട്ആവശ്യപ്പെടുന്നു.തുടർന്ന്നടക്കുന്ന സംഭവങ്ങളാണ് " തുനിവ് " പറയുന്നത്. 


കൺമണിയായി മഞ്ജുവാര്യരും, ഡി.ജി.പി ദയലനായി സമുദ്രകനിയും, ക്രിഷയായി ജോൺ കൊക്കനും, രാധയായി വിരയും, രാജേഷായി ഭഗവതി പെരുമാളും, മുത്തഴകനായി ജി.എം. സുന്ദറും, രാമചന്ദ്രനായി അജയും, പ്രേംകുമാറായി പ്രേമും , മൈപായി മോഹന സുന്ദരവും വേഷമിടുന്നു.മഹാനദിശങ്കർ , മമതി ചിരി, സിബി ഭുവനചന്ദ്രൻ , ചിരാഗ് ജാനി, പാവനി റെഡ്ഡി, നയന സായ്, അമീർ, ജിപി മുത്തു , ബാല ശരവണൻ, കുമാർ നടരാജൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ബോണി കപൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും, വിജയ് വേലുക്കുട്ടി എഡിറ്റിംഗും , ജിബ്രാൻ സംഗീതവും, വൈശാഖ് , വിവേക , ഷബീർ എന്നിവർ ഗാന രചനയും നിർവ്വഹിക്കുന്നു. അനിരുദ്ധ് രവിചന്ദർ , വൈശാഖ് , ജിബ്രാൻ , മഞ്ജു വാര്യർ , ഷബീർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സതുരംഗ വേട്ടൈ ( 2014) എന്ന സിനിമ സംവിധാനം ചെയ്ത് ആണ് എച്ച്. വിനോദിന്റെ തുടക്കം. തീരൻ അധികാരം ഒണ്ട്രു ( 2017 ) , നേർ കൊണ്ട പാർവ്വൈ ( 2019 ), വാലിമൈ ( 2022 ) എന്നി ചിത്രങ്ങളും വിനോദ് സംവിധാനം ചെയ്തു. ബേവ്യൂ പ്രൊജക്റ്റസ് (LLP),സീസറ്റുഡിയോസും ചേർന്നാണ് അവതരിക്കുന്ന ഈ ചിത്രം റെഡ് ജയന്റ് മൂവിസ് വിതരണം ചെയ്യുന്നു. കേരളത്തിൽ ഗോകുലം മൂവിസാണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. 

യുവർ ബാങ്കിന്‍റെ നഗരത്തിലെ മുഖ്യ ഓഫീസില്‍ പട്ടാപ്പകല്‍ നടക്കുന്ന ഒരു വന്‍ കൊള്ളയുടെ പ്ലാനിംഗിനും അതിന്‍റെ നടപ്പാക്കലിനും മദ്ധ്യേ പ്രേക്ഷകനെ പൊടുന്നനെ കൊണ്ട് നിര്‍ത്തുന്നരീതിയിലാണ്ഈചിത്രത്തിൽസ്വീകരിച്ചിരിക്കുന്നത്.ഇനിയെന്ത്എന്നകൗതുകംഅവസാനിക്കാത്ത രണ്ടര മണിക്കൂറാണ്  പ്രേക്ഷകരെ കാത്തു നിൽക്കുന്നത്. കറുപ്പ്,വെളുപ്പ് കളങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന, തന്‍റേതായശരികളില്‍സംശയമില്ലാത്ത നായകനാണ് അജിത്തിന്‍റെ വിനായക് മഹാദേവ് . സംഭവിക്കുന്നതെന്ന് ആ ബാങ്കിലെ ജീവനക്കാരെപ്പോലെ തിരിച്ചറിയാന്‍ സമയമെടുക്കുന്ന പ്രേക്ഷകന്റെമുന്നിലേക്കാണ്അജിത്തിന്‍റെ നായകനെ സംവിധായകന്‍  അവതരിപ്പിച്ചിരിക്കുന്നത്. 

ഒരു വില്ലനായി അവതരിച്ച്, കഥാവഴിയില്‍ സമൂഹഘടനയിലെ യഥാര്‍ഥവില്ലന്മാര്‍ആരൊക്കെയെന്ന്ചൂണ്ടിക്കാട്ടുകയാണ്അജിത്തിന്‍റെനായകന്‍.കഥപറച്ചിലിലല്ലതനിക്ക്താല്‍പര്യമെന്നും മറിച്ച് പ്രേക്ഷകര്‍ക്ക് വിവരങ്ങള്‍, അതുംകഴിയുന്നതുംസൂക്ഷ്മാംശങ്ങളോടെനല്‍കുന്നതാണ്ഫിലിംമേക്കിംഗില്‍ തനിക്ക് ആവേശം പകരുന്നതെന്നും പറഞ്ഞിട്ടുള്ളയാളാണ് എച്ച് .വിനോദ്.


ഒരു കഥയായി പറഞ്ഞാല്‍ ലളിതമാണ് തുനിവിന്‍റെ സഞ്ചാരവഴി. പക്ഷേ ആ ലാളിത്യത്തിലെ ഉള്‍പ്പിരിവുകൾ നമ്മെ അമ്പരപ്പിക്കും. മാധ്യമ വാര്‍ത്തകളില്‍ നിത്യേനയെന്നോണം നാം കാണുന്ന ചില സംഭവങ്ങളുടെ തുടര്‍ച്ചകള്‍ പ്രേക്ഷകന് ഈചിത്രത്തോട്സംവേദനം സാധ്യമാക്കുന്നുമുണ്ട്. ഒരു ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ വന്‍കിട തട്ടിപ്പുകളിലേക്കാണ്  ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു ജോണര്‍ ഫാന്‍ ആണ് അദ്ദേഹം എന്നതിന്‍റെ തെളിവാകുന്നുമുണ്ട് തുനിവ്.  തുടക്കം മുതല്‍ ഒടുക്കം വരെആജോണറിനോട് നീതിപുലര്‍ത്തിയിട്ടുണ്ട്സംവിധായകന്‍. ഏറിയ സമയവും ഒരു റിയല്‍ ടൈം ഫിലിം പോലെ തോന്നിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നതിനുവേണ്ടി മാത്രം ഫ്ലാഷ് ബാക്കുകളിലേക്ക് പോകുന്ന ശൈലിയിലാണ് ചിത്രം.

അതിനാല്‍ത്തന്നെ ഒരു പ്രഭാതത്തില്‍ ആരംഭിച്ച് ആ ദിവസത്തിലൂടെ മുന്നേറുന്ന ഒരു ബാങ്ക് റോബറി ശ്രമവുംചുറ്റുപാടുംഅതുണ്ടാക്കുന്നആഘാതങ്ങളും ചേര്‍ത്ത്പിരിമുറുക്കമുള്ള ഒരുനരേറ്റീവ്സൃഷ്ടിക്കുന്നതില്‍സംവിധായകന്പൂര്‍ണ്ണമായുംവിജയിക്കാനായിട്ടുണ്ട്.


അസുരനുശേഷം തമിഴിൽ മഞ്ജുവാരിയരുടെ കരിയർ ബ്രേക്ക് പെർഫോമൻസായിരിക്കും തുനിവിലെ കൺമണി.ആക്ഷൻ രംഗങ്ങളിലെ മഞ്ജുവിന്റെയും അജിതിന്റെയും പ്രകടനം കയ്യടി നേടുകയാണ്. ലോകേഷ് കനകരാജിന്റെ വിക്രത്തിനു ശേഷം തമിഴ് സിനിമയിൽ സംഭവിച്ച ഏറ്റവും സാങ്കേതികമികവ് കാഴ്ചവച്ച ചിത്രമാണ് തുനിവ്.മലയാളത്തിന്റെ മറ്റൊരു നടൻ ബിജോയ് വർഗ്ഗീസും ശ്രദ്ധമായവേഷം കൈകാര്യം ചെയ്തു.ഈ സിനിമയുടെ മേക്കിംഗും ഛായാഗ്രഹണവും ഹോളിവുഡ് ചിത്രങ്ങളോട്കിടപ്പിടിക്കും.രണ്ടു മണിക്കൂർ 25 മിനിറ്റും 48 സെക്കൻഡുമാണ്ചിത്രത്തിന്റെദൈർഘ്യം.


******* ഇന്ത്യയിലെ പല ബാങ്കുകളിലും നടക്കുന്ന യഥാർത്ഥ വിവരങ്ങളാണ് ഈ സിനിമയുടെ പ്രമേയത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.ഡിപ്പോസിറ്റേഴ്സിനോട് കരുണയില്ലാതെ ബാങ്ക് അധികാരികൾ അവരുടെ കാശ് പിടുങ്ങുന്ന രീതികളും സിനിമയിലുണ്ട്.

 
No comments:

Powered by Blogger.