" നല്ല സമയം " തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു.

ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’. ഇപ്പോഴിതാ ചിത്രം തീയറ്ററുകളില്‍നിന്ന്പിന്‍വലിച്ചുഎന്ന്ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 


ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയുടെ ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 
അബ്കാരി, എന്‍ഡിപിഎസ് നിയമങ്ങള്‍ പ്രകാരം കോഴിക്കോട് റേഞ്ചാണ് കേസെടുത്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒമര്‍ ലുലുവിന്റെ നല്ല സമയം തീയറ്ററുകളില്‍ എത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരിവസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് പരാതിക്ക് കാരണമായതും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെ നടപടിക്കും കാരണമായത്.

No comments:

Powered by Blogger.