നീലവെളിച്ച'ത്തിൽ അനുരാഗ മധുചഷകം..

 
'


നീലവെളിച്ച'ത്തിൽ അനുരാഗ മധുചഷകം.


പഴമയുടെ സംഗീത പെരുമയിൽ പുതുമയുടെ വസന്തം തീർക്കാൻ അനുരാഗ മധുചഷകവുമായി "നീലവെളിച്ചം".വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാതതിരക്കഥയെഅടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി

ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം,റിമ കല്ലിങ്കലിന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു.കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്ക്കരൻ ടീമിന്റെ ഹൃദ്യ ഗാനമായ "അനുരാഗ മധുചഷകം",ഇന്നിന്റെ അലങ്കാരത്തോടെ  അവതരിപ്പിക്കുന്ന ഗാനമാണ് റിലീസായത്.


https://youtu.be/dw8iPOE_R3A


ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ വാനമ്പാടിയായ കെ എസ് ചിത്ര  ഈ ഗാനം ആലപിച്ചിരിക്കുന്നു.

1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു.

പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.

മായാനദി,വൈറസ്,നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് "നീലവെളിച്ചം"

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.