ഇന്ദ്രൻസും സജലും കേന്ദ്രകഥാപാത്രങ്ങളാവുന്ന 'കായ്പോള'; പുതിയ ലിറിക്കൽ വീഡിയോ റിലീസായി .




ഇന്ദ്രൻസും സജലും കേന്ദ്രകഥാപാത്രങ്ങളാവുന്ന 'കായ്പോള'; പുതിയ ലിറിക്കൽ വീഡിയോ റിലീസായി .


https://youtu.be/uUdsaLrBpHk


ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രമാണ് കായ്പോള. വീൽചെയർ ക്രിക്കറ്റിൻ്റെ കഥ പറയുന്ന ചിത്രം വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്.  വീൽചെയർ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ ലോകസിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും എത്തുന്നത്. ചിത്രത്തിൻ്റെ പുതിയ ലിറിക്കൽ വീഡിയോ റിലീസായി. "മഴ നനയുകയാണോ... പുഴ നിറയുകയാണോ..." എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ സംഗീതം മെജോ ജോസഫാണ്. കഴിഞ്ഞുപോയ ബാല്യങ്ങൾ തിരികെ കിട്ടാൻ കൊതിക്കുന്നവരെ പഴയകാല ഓർമ്മകളിലേക്ക്  കൊണ്ടുപോകുന്ന രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.


സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെതിരക്കഥഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, മുരുകൻ കാട്ടാക്കട എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക്

വരികൾരചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ പ്രൊഡക്ഷൻ മാനേജർ: ദിലീപ് കോതമംഗലം, പ്രൊഡക്ഷൻ ഡിസൈനർ: എം.എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ്: വിഷ്ണു ചിറക്കൽ, രനീഷ് കെ.ആർ, അമൽ കെ ബാലു, പി.ആർ.ഒ: പി. ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.