ഇളയദളപതിയുടെ 'കാവലൻ' റീ-റിലീസിനൊരുങ്ങുന്നു....ചിത്രം ഫെബ്രുവരി 10ന് റീ-റിലീസ് ചെയ്യും.
ഇളയദളപതിയുടെ 'കാവലൻ' റീ-റിലീസിനൊരുങ്ങുന്നു....ചിത്രം ഫെബ്രുവരി 10ന് റീ-റിലീസ് ചെയ്യും.
ഇളയദളപതി വിജയിയുടെ സിൽവർ ജൂബിലി ചിത്രം 'കാവലൻ' റീ- റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് തിയേറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം100ലധികംസെന്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാർ.
സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം 'ബോഡിഗാർഡ്'ന്റെ തമിഴ് റീമേക്കാണ് 'കാവലൻ'. ദിലീപും നയൻതാരയും ജോഡികളായെത്തിയ 'ബോഡിഗാർഡ്' വലിയ രീതിയിൽ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ്കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.
'ബോഡിഗാർഡ്' മലയാളം ജോണി സാഗരികയും തമിഴ് പതിപ്പായ 'കാവലൻ' സി റോമേഷ് ബാബുവുമാണ് നിർമ്മിച്ചത്. കൊച്ചി, മലബാർ ഏരിയകളിൽ 'സാൻഹ ആർട്സ് റിലീസ്' ഉം തിരുവനന്തപുരത്ത് 'എസ്.എം.കെ റിലീസ്' ഉം ചിത്രം പ്രദർശനത്തിനെത്തിക്കും.
വാർത്താപ്രചരണം പി ശിവപ്രസാദ്.
No comments: