" വാരിസ് " മികച്ച കുടുംബ ഇമോഷണൽ ചിത്രം. വിജയ് പ്രേക്ഷകരെ കയ്യിലെടുത്തു.Rating: ⭐⭐⭐⭐/ 5.

സലിം പി. ചാക്കോ .

cpK desK


വിജയ് യെ നായകനാക്കി  ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത " വാരിസ് " പൊങ്കലിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി.


വിജയ്‌യുടെഅഭിനയവുംസംഭാഷണങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു. ലളിതമായഉള്ളടക്കവുംഹൃദയസ്പർശിയായ വികാരങ്ങളും ഉൾപ്പെട്ട ഒരു കുടുംബ ചിത്രമാണിത്. രണ്ട് മണിക്കൂറും അൻപത് മിനിറ്റുമാണ് സിനിമയുടെ സമയദൈർഘ്യം.

രാജേന്ദ്രൻ ( ശരത്കുമാർ) നേതൃത്വം നൽകുന്ന കുടുംബത്തിലെ മുന്ന് സഹോദരൻമാരിൽ ഇളയവനാണ് വിജയ് രാജേന്ദ്രൻ ( വിജയ്). ശ്രീകാന്തും, ഷാമും ആണ് മറ്റ് ആൺമക്കൾ . ഈ ആൺമക്കൾ കുട്ടുകുടുംബം പോലെ ഒരുമിച്ചാണ് താമസിക്കുന്നത്. കുടുംബ ബിസിനസ്സിൽ പങ്കാളിയാകാൻ പിതാവ് രാജേന്ദ്രൻ വിജയ് യോട് ആവശ്യപ്പെട്ടു. എന്നാൽ  വിജയ് പിതാവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വീട് വിടേണ്ടി വരുന്നു. രാജേന്ദ്രന് പാൻക്രിയാറ്റിക്ക് ക്യാൻസർ ബാധിതനാവുന്നു. പിതാവിന്റെ 65-ാം ജന്മദിനത്തിൽ പങ്കെടുക്കാൻ ഏഴ് വർഷത്തിന്ശേഷം കുടുംബവീട്ടിൽ വിജയ്എത്തുന്നു.അപ്പോഴാണ്കാര്യങ്ങൾ മാറി മറയുന്നത്. എന്തുകൊണ്ടാണ് വിജയ് വീട്ടിലിരിക്കാൻ തിരുമാനിച്ച് !എന്തു കൊണ്ടാണ് പിതാവ് രാജേന്ദ്രൻ തന്റെ രാജേന്ദ്രൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ    ചെയർമാനായി വിജയിയെ നിയമിക്കുന്നത് . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 


ഒരു കുടുംബത്തെ നീർവിര്യമാക്കുന്ന കോർപറേറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ വംശി മക്കളെയും പിതാക്കൻമാരെയും യുദ്ധം ചെയ്യുന്ന സഹോദരങ്ങളെയും അസൂയയുള്ള എതിരാളികളെയും വാൽസല്യമുള്ള അമ്മയെയും, ഹൃദയസ്പർശിയായ പ്രണയത്തെയും വളരെ ആകർഷകമാക്കി സിനിമയിൽ അവതരിപ്പിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.വിജയ് രാജേന്ദ്രന്റെ പിതാവായി ആർ.ശരത് കുമാർ , വിജയ് യുടെ സഹോദരൻമാരായി ഷംസുദീൻ ഇബ്രാഹിം, ശ്രീകാന്ത്, വിജയ് യുടെ അമ്മയായി ജയസുധ എന്നിവർ അഭിനയിക്കുന്നു. രശ്മിക മന്ദാന,പ്രഭു , പ്രകാശ് രാജ് , യോഗി ബാബു, സംഗീത കൃഷ്, സംയുക്ത ഷൺമുഖനാഥൻ, നന്ദിനി റോയ്, ഗണേഷ് വെങ്കിട്ടരാമൻ, നരിമാൻ, വി.ടി.വി. ഗണേഷ്, ഭാരത് റെഡ്ഡി, സജ്ജനസാരഥി, സതീഷ് , സുമൻ,മാത്യുവർഗ്ഗിസ്,ഹർഷിത,അദ്വൈത്എന്നിവർഈസിനിമയിൽഅഭിനയിക്കുന്നു.വിജയ്‌യും എസ്.ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്.


കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിജയ് യുടെ 66 - മത്തെ ചിത്രമായ " വാരിസ് " ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും , പി.വി.പി സിനിമാസിന്റെ ബാനറിൽ ദിൽരാജു , സിരീഷ് എന്നിവർ ചേർന്ന്  200കോടിബഡ്ജറ്റിലാണ്ഈചിത്രംനിർമ്മിച്ചിരിക്കുന്നത്.ഹരിപിക്‌ചേഴ്‌സ്, ഇഫോര്‍എന്റര്‍ടെയ്ന്‍മെന്റ്, എയ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം കേരളത്തില്‍പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. കെ.എസ് ചിത്ര, വിജയ് , എം.എം. മാനസി, സിലംബര ശൻ , അനിരുദ്ധ രവിചന്ദർ , ജോണി താ ഗാന്ധി , ശങ്കർ മഹാദേവൻ,കാർത്തിക് ,ദീപക് ബ്ലു , തമൻ എസ്, അരവീന്ദ് ശ്രീനിവാസൻഎന്നിവരാണ്ഗാനങ്ങൾആലപിച്ചിരിക്കുന്നത്.

ചെന്നൈ,ഹൈദരാബാദ്,വിശാഖപട്ടണം,ബെല്ലാരി,ലഡാക്ക്എന്നിവടങ്ങളിലാണ്ചിത്രീകരണംനടന്നത്.സെവൻസ്ക്രിൻസ്റുഡിയോയും, റെഡ് ജയന്റ് മൂവിസുമാണ് ചിത്രം വിതരണം ചെയ്തിക്കുന്നത്. കേരള പി. ആർ ഒ: പി. ശിവപ്രസാദാണ്. മുന്ന ( 2007), വ്യന്ദാവനം ( 2010 ), യെവാദു ( 2014 ), ഊപ്പിരി തോഴ ( 2016 ), മഹർഷി ( 2019 ) എന്നി തെലുങ്ക് ചിത്രങ്ങൾക്ക് ശേഷമാണ് വംശി പൈഡിപ്പള്ളി " വാരിസ് " സംവിധാനം ചെയ്യുന്നത്. 2004ൽ പുറത്തിറങ്ങിയ " വർഷം " എന്ന സിനിമയിൽ വംശി പൈഡിപ്പള്ളി അഭിനയിച്ചിട്ടുണ്ട്. 


ഇതൊരു ഫാമിലി എന്റെർടെയ്നറാണ്. അക്ഷൻ, റോമാൻസ് , കോമഡി എന്നിവ ധാരാളം ഉൾകൊള്ളിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒന്നാം പകുതി രസകരവും ഉല്ലാസവുമാണ്. രണ്ടാം പകുതിയാണ് സിനിമ ശരിക്കും ഉയരുന്നത്.ഒരു വലിയ കൂട്ടുകുടുംബം എന്നാൽ ഒരു മൾട്ടിസ്റ്റാർ ചിത്രവും നിരവധി താരങ്ങളും ഉൾപ്പെടുന്നു. ഗാനങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. തികച്ചും ആത്മബോധമുള്ള സിനിമയാണിത്. കുടുംബവും ബന്ധങ്ങളും ചേർന്ന" വാരിസ് " ഒരു നല്ല കുടുംബ ചിത്രമാണ്.


അടുത്ത് കാലത്ത് പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ  ഏറ്റവും മികച്ച കുടുംബ ചിത്രമാണിത്. കുടുംബ പ്രേക്ഷരെ കയ്യിലെടുക്കാൻ നടത്തിയ ശ്രമം വിജയിച്ചു എന്ന് പറയാം. ഒരു നടനെ തന്റെ സിനിമയിൽ കിട്ടിയാൽ ഏങ്ങനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ അവതരിപ്പിക്കാം എന്ന് സംവിധായകൻ വംശി പൈഡിപ്പള്ളിയും തെളിയിച്ചു. 

No comments:

Powered by Blogger.