ഞാൻ തോമ ആടുതോമ! തീപ്പൊരിയായി 'സ്ഫടികം 4K atmos ഓഫീഷ്യൽ ടീസര്‍.







ഞാൻ തോമ ആടുതോമ!  തീപ്പൊരിയായി 'സ്ഫടികം 4K atmos ഓഫീഷ്യൽ ടീസര്‍.


https://www.facebook.com/ActorMohanlal/videos/512424404319747/


ഏറെനാളുകളായിസിനിമാപ്രേമികളേവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ് ആൻഡ് ക്ലാസ് ചിത്രം സ്ഫടികം 4കെ പതിപ്പിന്‍റെ തീപ്പൊരി ഒഫീഷ്യൽ ടീസര്‍ പുറത്തിറങ്ങി. മലയാള സിനിമയുടെ തങ്ക ലിപികളിൽ എന്നും തലയെടുപ്പോടെ നിൽക്കുന്ന മോഹൻലാൽഭദ്രൻകൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'സ്ഫടികം' 4കെ ഡോൾബി അറ്റ്‍മോസിൽ എത്തുമ്പോൾ കാത്തിരിക്കാൻ ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍. മോഹൻലാലിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. 


അടുത്തിടെ സിനിമയുടെ മോഷൻ പോസ്റ്ററും ഒഫീഷ്യൽ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. ഞാൻ തോമ ആടുതോമ...എന്നുള്ള ലാലിന്‍റെ പഞ്ച് ‍ഡയലോഗുമായാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചുവന്ന ഷർട്ടും റെയ്ബാൻ ഗ്ലാസുമണിഞ്ഞ് സ്റ്റേഷനിലേക്കെത്തുന്നആടുതോമയാണ് ടീസറിലുള്ളത്. 28 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുടെ റീറിലീസ് എന്നതാണ് പ്രത്യേകത. 


ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽപരംതിയേറ്ററുകളിലുമെത്താനൊരുങ്ങുകയാണ്.  


1995-ലാണ് ഭദ്രൻ 'സ്ഫടികം' ഒരുക്കിയത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചർച്ചയായ സിനിമയായിരുന്നു സ്ഫടികം. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്താണ്ചിത്രംറീറിലീസിനെത്തുന്നത്. 4കെ ദൃശ്യശ്രാവ്യമികവിൽ ചിത്രമിറങ്ങുമ്പോള്‍നവയുഗസിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനുംആസ്വദിക്കാനുമുള്ളതെല്ലാംഈസിനിമയിലുണ്ടാകുമെന്നാണ്സംവിധായകൻഉറപ്പുനൽകിയിരിക്കുന്നത്. 


ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെശ്രദ്ധേയമായഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ എസ് ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.  


പി.ആ‍ർ.ഒ :മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്.

No comments:

Powered by Blogger.