വീണയും ,സിനിയും ,ഡിജിപോളും, ആത്തകണ്ണനും ,ബെന്നിയും" പൂവനൊപ്പം " ജനുവരി 20ന് തിയേറ്ററുകളിൽ എത്തും.


അഖില ഭാർഗ്ഗവൻ as വീണ.
അനീഷ്മ അനിൽകുമാർ as സിനി.


റിങ്കു രണദീർ as ഡിജി പോൾ .


വീനിത് വാസുദേവൻ as ആത്തകണ്ണൻ


സജിൻ ചെറുകയിൽ as ബെന്നി.


" പൂവൻ " ജനുവരി ഇരുപതിന് തിയേറ്ററുകളിൽ എത്തും.തണ്ണീർ മത്തൻസൂപ്പർശരണ്യടീംവീണ്ടുമൊന്നിക്കുന്ന ആന്‍റണി വര്‍ഗ്ഗീസ് ചിത്രമാണ് 'പൂവൻ'.ആന്‍റണി വര്‍ഗ്ഗീസ് അഥവാ പെപ്പെ എന്ന പേരുകേട്ടാൽ തന്നെ അടി ഇടി പടങ്ങളാണ് സിനിമ പ്രേക്ഷകരുടെമനസ്സിലേക്ക്ആദ്യമെത്തുക.എന്നാൽപെപ്പെയുടെപുത്തനൊരു ഗെറ്റപ്പിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'പൂവൻ'.

സമീപകാലആക്ഷൻകഥാപാത്രങ്ങളിൽനിന്നുംവ്യത്യസ്തമായി,ഏറെരസകരമായഒരുകഥാപാത്രത്തെയാണ്‌ 'പൂവനിൽ'ആന്‍റണിവർഗ്ഗീസ്‌അവതരിപ്പിക്കുന്നത്‌. തനി നാട്ടിൻ പുറത്തെ ഒരുപാവംപയ്യന്‍റെജീവിതത്തിലേക്ക് ഒരുപൂവൻകോഴിഎത്തുന്നതുംമറ്റ്സംഭവങ്ങളുമൊക്കെയായിഒരുക്കിയിരിക്കുന്നത്.‘സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിനു ശേഷംഷെബിന്‍ബക്കര്‍പ്രൊഡക്ഷന്‍സും സ്റ്റക്ക്കൗവ്‌സ്‌പ്രൊഡക്ഷൻസും സംയുക്തമായിനിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്.

 'സൂപ്പര്‍ശരണ്യ'എന്നചിത്രത്തിലെക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത്  വാസുദേവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് സിനിമയുടെ തിരക്കഥാകൃത്ത്. 'സൂപ്പര്‍ ശരണ്യ'യില്‍ ആന്‍റണി വർഗ്ഗീസും അതിഥിവേഷത്തില്‍അഭിനയിച്ചിരുന്നു. സിനിമയിലെ 'ചന്തക്കാരി ചന്തക്കാരി...' എന്ന രസികൻ ഗാനം കഴിഞ്ഞ ദിവസംയൂട്യൂബിൽപുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 


തനിനാട്ടിൻപുറത്തിന്‍റെനൈർമ്മല്യവും രസങ്ങളും സന്തോഷങ്ങളുമൊക്കെ നിറഞ്ഞ ഒരു കൊച്ചു സിനിമയാണ് 'പൂവൻ'എന്നസൂചനയാണ്പാട്ട്നൽകിയിരുന്നത്. സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട 'അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ 'പൂവനിൽ' പ്രധാനകഥാപാത്രങ്ങളായെത്തുന്നുമുണ്ട്.  കൂടാതെ മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനുംനിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും ഈ ചിത്രത്തിൽപ്രധാനകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നുണ്ട്.


സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ,‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ്‌ ചിത്രത്തിന്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. മമ്മൂട്ടി ചിത്രമായ റോഷാകിലും മിഥുന്‍ മുകുന്ദൻ സംഗീതം പകരുന്നുണ്ട്‌. ചിത്രത്തിന്‍റെ ഛായാഗ്രഹണംനിർവഹിച്ചിരിക്കുന്നത് സജിത്ത്പുരുഷൻആണ്.സെൻട്രൽപിക്ചേഴ്സാണ്ചിത്രംതിയേറ്ററുകളിലെത്തിക്കുന്നത്. 


രചന: വരുണ്‍ധാരാ,ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍:സുഹൈല്‍എം,അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത്‌ ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്:രാജേഷ്മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്:വിഷ്ണുസുജാതൻ,അസോസിയേറ്റ്ക്യാമറാമാൻ:ക്ലിന്‍റോആന്‍റണി,വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ:അമൽജോസ്,ഡിസൈൻസ്‌: യെല്ലോ ടൂത്ത്സ്‌, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, മാർക്കറ്റിംഗ്‌: സ്നേക്ക്‌ പ്ലാന്‍റ്.


സലിം പി. ചാക്കോ .

cpK desK

No comments:

Powered by Blogger.