സഹോദരന് ജീവിതം കൊടുത്ത കണ്ണിൻ്റെ കഥയുമായി മാക്കൊട്ടൻ


 

സഹോദരന് ജീവിതം കൊടുത്ത കണ്ണിൻ്റെ കഥയുമായി മാക്കൊട്ടൻ

മാതാപിതാക്കളുടെ വേർപിരിയലിന് ശേഷം, സഹോദരൻ്റെ സംരക്ഷണം ഏറ്റെടുക്കേണ്ടിവന്ന കണ്ണ് എന്ന പെൺക്കുട്ടിയുടെ കഥ പറയുകയാണ് മാക്കൊട്ടൻ എന്ന ചിത്രം. കണ്ണൂരിൽ തൊട്ടടയിലുള്ള പന്ത്രണ്ട് കാരി പ്രാർത്ഥനാ നായരാണ് കണ്ണിനെ അവതരിപ്പിച്ച് ശ്രദ്ധേയയായത്. രമ്യം ക്രീയേഷൻസിൻ്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിക്കുന്ന ഈ ചിത്രം രാജീവ് നടുവനാടാണ് സംവിധാനം ചെയ്യുന്നത്.മാതാപിതാക്കളുടെ വേർപിരിയലിന്ശേഷംസഹോദരനുവേണ്ടി ജീവിതം സമർപ്പിക്കുകയായിരുന്നു കണ്ണ്. പ്രാർത്ഥനാ നായരുടെ ഗംഭീര പ്രകടനത്തോടെ മക്കൊട്ടൻ ശ്രദ്ധേയമായിരിക്കുന്നു. ബിജുക്കുട്ടനാണ് അപ്പനായി വേഷമിട്ടിരിക്കുന്നത്. കണ്ണീരണിയാതെ ഈ സിനിമ കണ്ടു തീർക്കാനാവില്ല.

ഒറ്റയാൻ, സ്റ്റാൻഡേർഡ് ഫിഫ്ത് ബി, തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷമവതരിപ്പിച്ച പ്രാർത്ഥന, നൃത്തത്തിലും, ഫാഷൻ ഷോയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.മക്കൊട്ടൻ എന്ന ചിത്രത്തിലെ കണ്ണിലൂടെ മലയാളികളുടെ മനസിൽ ഇടം നേടും ഈ കൊച്ചു നടി.രമ്യംക്രീയേഷൻസിൻ്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിക്കുന്ന മക്കൊട്ടൻ രാജീവ് നടുവനാട് സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം - ഡോ.സുനിരാജ് കശ്യപ് ,ക്യാമറ -ജിനിഷ് മംഗലാട്ട്, എഡിറ്റിംഗ് -ഹരി ജി.നായർ, പി.ആർ.ഒ- അയ്മനം സാജൻ.ബിജുക്കുട്ടൻ, പ്രാർത്ഥനാ നായർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

No comments:

Powered by Blogger.