ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും ഒരുമിക്കുന്ന "ഇരട്ട" പുതുവർഷത്തിൽ തിയേറ്ററുകളിലേക്ക്
ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും ഒരുമിക്കുന്ന "ഇരട്ട" പുതുവർഷത്തിൽ തിയേറ്ററുകളിലേക്ക് .അപ്പു പാത്തു പ്രൊഡക്ഷൻഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും കൈകോർക്കുന്ന ജോജു ജോർജ് നായകനായെത്തുന്ന ഇരട്ട പുതുവർഷ സമ്മാനമായി പ്രേക്ഷകരിലേക്കെത്തും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നോർവാധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾസമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. നിരവധിഅവാർഡുകൾകരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകൾക്കു ശേഷം രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം.  മാർട്ടിൻ പ്രക്കാട്ട് - ജോജു ജോർജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയഫിലിംക്രിട്ടിക്സ്അവാർഡിലും മികച്ച സംവിധായകനുള്ള അവാർഡ് നായാട്ടിന്റെ സംവിധായകർ മാർട്ടിൻ പ്രക്കാട്ടിനായിരുന്നു.അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെമറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ്ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. പ്രേക്ഷകരെന്നും ഓർത്തിരിക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച അപ്പു പാത്തു ഫിലിംസിന്റെയും മാർട്ടിൻ പ്രക്കാട് ഫിലിംസന്റെയും പ്രേക്ഷകർക്കുള്ള പുതുവത്സര സമ്മാനം കൂടിയാണ് ഇരട്ട. പി ആർ ഓ : പ്രതീഷ് ശേഖർ.

No comments:

Powered by Blogger.