ആഗോളതല അംഗീകാരം സ്വന്തമാക്കി 'ഗഗനാചാരി' മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേള
കളിലേക്ക് ഗഗനാചാരി എന്ന മലയാള ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.അതിൽ കോപ്പൻഹേഗനിൽ നടക്കുന്ന "ആർട്ട് ബ്ലോക്ക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ" മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും സിൽക്ക്റോഡ്ഫിലിംഅവാർഡും ചിത്രത്തിന് ലഭിച്ചു.  കാൻ, മികച്ച സയൻസ് ഫിക്ഷൻ ഫീച്ചർ, മികച്ച നിർമ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്കാരങ്ങൾ ആണ് ചിത്രം സ്വന്തമാക്കിയത്.

വെസൂവിയസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാനറൗണ്ടിലുംന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെയുംന്യൂയോർക്കിലെ ഒനിറോസ് ഫിലിം അവാർഡിന്റെയും ക്വാർട്ടർ ഫൈനലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗഗനാചാരി ഔദ്യോഗികമായി തിരഞ്ഞെടുത്ത മറ്റ് ഫിലിം ഫെസ്റ്റിവലുകളുടെ പട്ടിക

1. ഫാന്റസി/സയൻസ് ഫിക്ഷൻ ഫിലിം ആൻഡ് സ്‌ക്രീൻപ്ലേ ഫെസ്റ്റിവൽ, ചിക്കാഗോ
2. അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
3. FILMESQUE CineFest, New York
4. ക്രൗൺ പോയിന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
5. ലിഫ്റ്റ്-ഓഫ് ഫിലിം മേക്കർ സെക്ഷൻ - പൈൻവുഡ് സ്റ്റുഡിയോസ്
6. 8 ഹാൾ ഫിലിം ഫെസ്റ്റിവൽ

7. ഫൈവ് കൊണ്ടിനൻ്റ്സ്  അന്താരാഷ്ട്ര ചലച്ചിത്രമേള

ഗോകുൽസുരേഷ്,അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ.ബി ഗണേഷ്‌കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന  സയൻസ് ഫിക്ഷൻ കോമഡി ചിത്രം ആണ് ഗഗനചാരി. അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന "ഗഗനചാരി' വ്യത്യസ്‌തമായ 'mockumentary' ശൈലിയിൽ ആണ് ഒരുങ്ങുന്നത്. 

ശിവസായിയും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്‌ട‌ർ ആയിരുന്ന ശിവയും ഡയറക്‌ർ അരുൺ ചന്ദുവും ചേർന്നാണ് സംഭാഷണവും എഴുതിയിരിക്കുന്നത്.

അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രശാന്ത്‌ പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. എം ബാവയാണ്കലാസംവിധായകൻ.അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭു ആണ്ആക്ഷൻ.വിഎഫ്എക്‌സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ്മെറാക്കിസ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.

പി.ആർ. ഒ - ശബരി

No comments:

Powered by Blogger.