" തിമിംഗലവേട്ട " തുടങ്ങി.ഡിസംബർ ഇരുപത്തിയൊന്ന് ബുധൻ തിരുവനന്തപുരത്ത് | കോവളത്തുള്ള മനോഹരമായ ഒരു റിസോർട്ടിൽ ഒരു സിനിമക്കു തുടക്കമിടുകയാണ്.

ചിത്രം - തിമിംഗലവേട്ട .

രാകേഷ് ഗോപനാണ് ഈ ചിത്രം സംവിധാനംചെയ്യുന്നത്.വി.എം.ആർ.ഫിലിംസിൻ്റെ ബാനറിൽ സജിമോനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് സജിമോൻ, കെ.ജി.പുരുഷോത്തമൻ ,ജയൻ (രജപുത്രാ ഔട്ട് ഡോർ യൂണിറ്റ്, ) റോണക്സ് സേവ്യർ, അരുൺ മനോഹർ, കണ്ണൻ ആതിരപ്പള്ളി, അരുൺ മനോഹർ എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.

തുടർന്ന് സജിമോൻ സ്വിച്ചോൺ കർമ്മവും അനൂപ് മേനോൻ ഫസ്റ്റ് ക്ലാപ്പും നൽകി.തുടർന്ന് അനൂപ് മേനോനും മായാമേനോനും പങ്കെടുത്ത രംഗത്തോടെ ചിത്രീകരണത്തിനു തുടക്കമായി.

ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത്വലിയസ്വപ്നങ്ങളുള്ള ജയരാമൻഎന്നയുവജനനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.തികഞ്ഞ പൊളിറ്റിക്കൽ സ്റ്റയർ,കലാഭവൻ ഷാജോണും, ബൈജു സന്തോഷുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്കുമാർ ,മനോജ് (കെ.പി.എ.സി) പി.പി.കുഞ്ഞിക്കണ്ണൻ ഉണ്ണി ചിറ്റൂർ, മാഷ് (ന്നാ താൻ കേസ് കൊട് ഫെയിം)  എന്നിവരും പ്രധാന താരങ്ങളാണ്.

ഹരി നാരായണൻ്റെ വരികൾക്ക് നൗഫൽ അബ്ദുള്ള എഡിറ്റിംഗ്യം നിർവഹിക്കുന്നു.കലാസംവിധാനം - കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് - റോണക്സ് സ്റ്റേർ ,കോസ്റ്റ്യം - ഡിസൈൻ - അരുൺ മനോഹർ.

ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം.ലൊക്കേഷൻ മാനേജർ സന്തോഷ് അരുവിപ്പുറം'പ്രൊഡക്ഷൻ എക്സികുട്ടീവ്ഹരികാട്ടാക്കട,പ്രൊഡക്ഷൻകൺട്രോളർഎസ്.മുരുകൻ.ഫോട്ടോ - സിജോ ജോസഫ്..

No comments:

Powered by Blogger.