അതിശയകരവും അതിഗംഭീരവുമാണ് "അവതാർ : ദി വേ ഓഫ് വാട്ടർ": എറിക് ഡേവിസ്.
പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെയിംസ് കാമറൂണിന്റെ "അവതാർ : ദി വേ ഓഫ് വാട്ടർ "  ഡിസംബർ പതിനാറിന്  ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്.

"അവതാർ : ദി വേ ഓഫ് വാട്ടറിന് "മികച്ചഅഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ
മാധ്യമപ്രവർത്തകർക്കും നിരൂപകർക്കുമായി പ്രത്യേക പ്രദർശനം നടന്നു.

അവിശ്വസനീയവും അതിഗംഭീരവുമാണ് "അവതാർ :ദ വേ ഓഫ് വാട്ടറെന്ന് മാധ്യമപ്രവർത്തകനും സിനിമ നിരൂപകനുമായ  എറിക് ഡേവിസ് അഭിപ്രായപ്പെട്ടതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിനിമ 
അതിശയകരമാണെന്ന് പറയുന്നതിൽ സന്തോഷമുണ്ട്, അവതാറിനെക്കാളും  മികച്ച സിനിമയാണ്. ഒരുപാട് വൈകാരികമുഹൂർത്തങ്ങളുണ്ടെന്നും  എറിക് ഡേവിസ്  അഭിപ്രായപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജെയിംസ് കാമറൂണിന്റെ സിനിമജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണിത്.  
മൂന്ന്മണിക്കൂർപന്ത്രണ്ട് മിനിറ്റ് ഉണ്ടെങ്കിലും ഒരിക്കൽപോലും ബോറടിപ്പിക്കുന്നില്ല. ഇതാണ് ഈ സിനിമയുടെ പ്രധാന
ഘടകമെന്ന് നിരൂപകർ സൂചിപ്പിക്കുന്നു. 

"നെയിത്തിരിയെ വിവാഹം കഴിക്കുന്ന ജേക്ക് സള്ളി ഗോത്ര
ത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും നെയിത്തിരിയും നടത്തുന്ന സാഹസികയാത്ര
കൾ കൊണ്ട്  കാഴ്ചയുടെ വിസ്മയലോകംസൃഷ്ടിക്കുന്നുവെന്നാണ്  നിരുപകർ  പറയുന്നത്. 

സാം വെർത്തിങ്ടൺ, സോ സാൽഡാന, സ്റ്റീഫൻ ലാങ്,   , 
ജോയൽ ഡേവിഡ് മൂർ,
സിസിഎച്ച്പൗഡർ, ജീയോവന്നി റിബിസി, ദിലീപ് റാവു,  മാറ്റ് ജെറാൾഡ് ,സിഗോർണി വീവർ
എന്നിവരോടൊപ്പം പുതിയ അഭിനേതാക്കളായി കേറ്റ് വിൻസ്ലെറ്റ്, ക്ലീഫ് കർട്ടിസ് , എഡി ഫാൽക്കോ, ജെമൈൻ ക്ലെമെന്റ്, ബ്രണ്ടൻ കോവൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

തിരക്കഥ ജെയിംസ് കാമറൂൺ, റിക്ക് ജാഫ അമൻഡ സിൽവർ എന്നിവരും , ഛായാഗ്രഹണം റസ്സൽ കാർപെന്ററും,എഡിറ്റിംഗ് സ്റ്റീഫൻ ഇ റിവ് കിൻ , ഡേവിഡ് ബ്രെന്നർ ജോൺ റഫുവ , ജെയിംസ് കാമറൂൺഎന്നിവരും ,സംഗീതം സൈമൺ ഫ്രാങ് ലെനും നിർവ്വഹിക്കുന്നു. 

കാമറൂൺ ജോൺ ലാൻഡൗവ് നിർമ്മാണവും , 20th സെഞ്ച്വറി സ്റ്റുഡിയോസ് വിതരണവും നിർവഹിക്കുന്നു.

Piranha || : The Spawning ( 1982), The Terminator ( 1984) , Aliens ( 1986) , The Abyss ( 1989), Terminator 2 : Judgment Day  (1991) , True Lies ( 1994), Titanic ( 1997) , Avatar ( 2009 )  എന്നി ചിത്രങ്ങൾ ജെയിംസ് കാമറൂണാണ് സംവിധാനം ചെയ്തത്.

സലിം പി. ചാക്കോ .
( എഡിറ്റർ)
No comments:

Powered by Blogger.