മഹേഷ് നാരായണന്റെ അറിയിപ്പ് ഡിസംബർ 16ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു.

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന  മഹേഷ് നാരായണൻ രചന, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവ്വഹിച്ച അറിയിപ്പിൻ്റെ ട്രൈലർ പുറത്തിറങ്ങി.

മഹേഷ് നാരായണൻ സംവിധാനംചെയ്തചിത്രത്തിൽ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ എത്തുന്നു.  ഷെബിൻ ബാക്കർ പ്രൊഡക്ഷൻ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻ, മൂവിംഗ് നരെറ്റീവ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2022 ഡിസംബർ 16 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങും.

ഡൽഹിയിലെ ഒരു മെഡിക്കൽ ഗ്ലൗസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോഹനും ദിവ്യപ്രഭയുംമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നദമ്പതികൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്നസംഭവവികാസങ്ങൾ ആണ് ചിത്രത്തിൻ്റെ കഥാഗതി.

സംവിധായകനുംനിർമ്മാതാവുമായ മഹേഷ് നാരായണൻ്റെ വാക്കുകളിലെക്ക്"അറിയിപ്പ്ൻ്റെ യാത്ര തികച്ചും സംതൃപ്തമാണ്. ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളിൽ ചിത്രത്തിന് ലഭിച്ച പ്രതികരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നെറ്റ്ഫ്ലിക്സ് വഴി അവസാനം അത് നിങ്ങൾക്ക്മുമ്പിൽഎത്തിക്കുവാൻ സാധിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സിനിമ കാണുന്നതിനും അതിനോടുള്ള അവരുടെ പ്രതികരണങ്ങൾക്കുമായി ഞാൻ കാത്തിരിക്കുകയാണ്. ഈ സിനിമ മഹാമാരിയെയും ഒരു ദമ്പതികളുടെ കഥയെയും അതിലൂടെഅതിജീവിക്കാനുള്ള അവരുടെ പോരാട്ടത്തെയും കുറിച്ചാണ്.

പിആർഒ: ശബരി

No comments:

Powered by Blogger.