കേരളത്തിന്റെ ഫുട്ബോളിനോടുള്ള സ്നേഹത്തിന്റെ ഹൃദ്യമായ ആഘോഷമാണ് " ആനപ്പറമ്പിലെ World Cup " .



Rating: ⭐⭐⭐⭐/ 5.
സലിം പി. ചാക്കോ
cpK desK.

ലോകം മുഴുവൻ വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം
ഉയർന്നിരിക്കുന്ന ഈ സമയത്താണ് നമ്മുടെ നാട്ടിൽ  ഒരു ഫുട്ബോൾ സിനിമ
തിയേറ്ററുകളിൽ 
എത്തിയിരിക്കുന്നത്.
കാല്പന്തിനെഹൃദയത്തോളം സ്നേഹിച്ച ഒരു ജനതയുടെ വികാരമാണ്   "ആനപ്പറമ്പിലെ World Cup  " എന്ന സിനിമ. 

മിക്കമലയാളികളുംഹൃദയത്തേട് ചേർത്ത് നിർത്തുന്ന കായിക വിനോദമാണ് ഫുട്ബോൾ . ആനപറമ്പിലെ കുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഫുട്ബോളിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന
യുവാക്കളുടെ സ്വപ്നം സ്വന്തം ടീമും തങ്ങളുടേതെന്ന് വിളിക്കാൻ ഒരു മൈതാനവും ആണ്. പ്രാദേശിക ഫുട്ബോൾ
കളിക്കാരനായ നിഷാം കുട്ടികളുടെ  ജീവിതത്തിലേക്ക്
വരുബോൾആൺക്കുട്ടികളുടെ സ്വപ്നങ്ങൾയഥാർത്ഥ്യമാവുന്നു

ആരാധകരുടെ പ്രിയപ്പെട്ട ടീമുകൾ അർജന്റിന , ബ്രസീൽ , പോർച്ചുഗൽ എന്നീ ടീമുകളുടെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ട തെരുവുകളും , കളികൾക്ക് സാക്ഷ്യം വഹിക്കാൻ തിങ്ങി കൂടുന്നജനക്കൂട്ടവുംഫുട്ബോൾ സീസണിന്റെ ആരംഭംമുതലുള്ള കേരളത്തിലെ കാഴ്ചകളാണ്.
ലോകമെമ്പാടുമുള്ളഫുട്ബോൾ ആരാധകർ ഫിഫ ലോകകപ്പ് കണ്ടു കൊണ്ടിരിക്കുന്ന 
വേളയിലാണ് ഈ സിനിമ
തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. 

സെവൻസ്റ്റാർ ക്ലബ്ബിലെ ആൺ കുട്ടികളുടെകഥയാണ്സിനിമയുടെ പ്രമേയം.കുട്ടികളുടെ ഗെയിമിനോടുള്ള സ്നേഹവും പരസ്പരം ആഴത്തിലുള്ള ബന്ധവും വളർത്തിയെടുക്കാൻ നിഷാം അവരെപ്രേരിപ്പിക്കുന്നു. 

കേരള  ബ്ലാസ്റ്റേഴ്സ്  ഫുട്ബോൾഅക്കാഡമിയുടെ
ഭാഗമാകാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുബോൾ , ടൂർണമെന്റ് വിജയിക്കാൻ ഹൃദയം മാത്രംപോരാ,അവർക്ക് ശരിക്കും വേണ്ടത് ഒരു നല്ല പരിശീലകനാണെന്നും അവർ മനസിലാക്കുന്നു. 

ആകർഷകത്വം പ്രകടമാക്കുന്ന കുട്ടികളുമായി പ്രേക്ഷകരെ പ്രണയത്തിലാക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു.  അർജ്ജന്റിനയുടെ ലോകകപ്പ്
തോൽവിയ്ക്ക് ശേഷം മെസ്സിയോടുള്ള ഒൻപത് വയസ്ക്കാരനായ ഉമ്മറിന്റെ 
ത്രീവ്രമായ  സ്നേഹവും,  ഐ.എം. വിജയന്റെ ഹൃദയം കീഴടക്കുന്ന പരീശീലനരീതി വരെ പുഞ്ചിരിക്കാതിരിക്കാൻ കഴിയാത്തഹൃദയസ്പർശിയായ നിമിഷങ്ങളാൽ ഈ സിനിമ നിറഞ്ഞിരിക്കുന്നു.

ആന്റണി വർഗീസ് നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ പ്രേംരാജ് ആണ്. 

ടി.ജി. രവി,ബാലു വർഗ്ഗീസ്, ഐ .എം വിജയൻ , നിഷാദ് സാഗർ, ലുക്ക്മാൻ അവറാൻ ,ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി ,ഇമാനുവൽ ,ശിവപ്രസാദ് ,ഋത്വിക്   തുടങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു  . 

അച്ചാപ്പു  മൂവി മാജിക് &  മാസ്സ് മീഡിയ പ്രൊഡക്ഷൻ ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സ്റ്റാൻലി സി.എസ് (ദുബായ്), ഫൈസൽ ലത്തീഫ് എന്നിവർ
ചേർന്ന്നിർവഹിച്ചിരിക്കുന്നു

ഫായിസ് സിദ്ദിഖ് 
ഛായാഗ്രഹണവും, ജെയ്ക്സ് ബിജോയ്സംഗീതവും
നിർവഹിച്ചിരിക്കുന്നു.എൻ.എം.
ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.മഞ്ജു ഗോപിനാഥാണ് പി.ആർ. ഒ, ചിത്രം തിയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസാണ്.

ആനപ്പറമ്പിലെ World Cup ഫുട്ബോളിന്റെയും കളി ശ്വസിക്കുന്ന കുട്ടികളുടെയും ആത്മാർത്ഥമായ കഥയായി മാറുന്നു.കേരളത്തിന്റെ
ഫുട്ബോളിനോടുള്ള
സ്നേഹത്തിന്റെ ഹൃദ്യമായ ആഘോഷമാണ് ഈ സിനിമ .

ഹൃദയ സ്പർശിയായ കഥ പറച്ചിലും കുറ്റമറ്റ അഭിനയ പ്രകടനങ്ങളുംകഥാപാത്രങ്ങളും ഫുട്ബോൾ ആരാധകർക്കും , ഫുട്ബോൾ ഇതര ആരാധകർക്കും ഒരുപോലെ വിരുന്നൊരുക്കുന്ന  സിനിമയാണ് " ആനപ്പറമ്പിലെ World Cup ".  

No comments:

Powered by Blogger.