ലോകം മുഴുവൻ വേൾഡ് കപ്പിന്റെ ആവേശം ഉയരുമ്പോൾ നമ്മുടെ നാട്ടിൽ നിന്ന് ഒരു ഉഗ്രൻ ഫുട്ബോൾ സിനിമ ." ആനപ്പറമ്പിലെ World Cup" നവംബർ 25ന് തിയേറ്ററുകളിൽ എത്തും.

കാല്പന്തിനെ ഹൃദയത്തോളം സ്നേഹിച്ച  ഒരു ജനതയുടെ വികാരവുമായി എത്തുന്ന  "ആനപ്പറമ്പിലെ World Cup  "  നവംബർ 25ന്  റിലീസ് ചെയ്യും.  

ആന്റണി വർഗീസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ പ്രേംരാജ് ആണ്.  അച്ചാപ്പു  മൂവി മാജിക് &  മാസ്സ് മീഡിയ പ്രൊഡക്ഷൻ ചേർന്ന് അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ നിർമാണം സ്റ്റാൻലി സി എസ് (ദുബായ്), ഫൈസൽ ലത്തീഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. 

സോഷ്യൽ മീഡിയയിൽ താരമായ ഡാനിഷ് പി കെ , അമൽ , ബാസിത് , കാശി , ഇമാനുവൽ , ശിവപ്രസാദ് , ഋത്വിക് എന്നിവരും , ടി ജി രവി , ബാലു വർഗീസ് , ലുക്‌മാൻ അവറാൻ  , നിഷാന്ത് സാഗർ , ഐ.എം.വിജയൻ തുടങ്ങിയവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു  . 

ഫായിസ് സിദ്ദിഖ് ക്യാമറയും  ജെയ്ക്സ് ബിജോയ് സംഗീതവുംനിർവഹിച്ചിരിക്കുന്നു . എൻ.എം.ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.
മാജിക്ക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. 

സലിം പി. ചാക്കോ . 
 
 

No comments:

Powered by Blogger.