എഡിറ്റിംഗ് പഠിക്കാതെ അഞ്ജലി മേനോന്റെ " Wonder Woman " കണ്ടു.
ഗർഭകാലത്ത്
കുടുംബത്തിൻ്റെയും ഭർത്താവിൻ്റെയും കരുതലും സ്നേഹവും മനസിലാക്കലും വളരെ പ്രധാനമെന്ന സന്ദേശവുമായി അഞ്ജലി മേനോൻ്റെ " Wonder Woman ". 

Rating: 3.5/ 5.
സലിം പി. ചാക്കോ.
cpK desK.

അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച " Wonder Woman " സോണി ലിവിൽ പ്രദർശനം തുടങ്ങി. 
ജീവിതത്തിൻ്റെ വിവിധ തലങ്ങളിലുള്ള ആറ് ഗർഭിണികളെക്കുറിച്ചുള്ള പ്രമേയമാണ് " വണ്ടർ വുമൻ " .

നാദിയ മൊയ്തു ( നന്ദിത ), നിത്യ മോനോൻ ( നോറ), പാർവതി തിരുവോത്ത് ( മിനി ), പത്മപ്രിയ ജാനകിരാമൻ 
( വേണി), സയനോര ഫിലിപ്പ്
( സയാ), അർച്ചന പത്മിനി 
( ഗ്രേസി), അമൃത സുഭാഷ്
( ജയ) ,രാധാ ഗോമതി
( വേണിയുടെ അമ്മായിയമ്മ ), നിലമ്പൂർ അയിഷ ( മിനിയുടെ മുത്തശ്ശി ), ഹാരിസ് സലീം 
( സഞ്ജയ് - നോറയുടെ ഭർത്താവ്  ) ,ശ്രീകാന്ത് കെ. വിജയൻ  ( വേണിയുടെ ഭർത്താവ് ബാല ), പ്രവീൺ പ്രേംനാഥ് ( സായയുടെ ഭർത്താവ് ജോജോ ) ,അജയൻ അടാട്ട് കണ്ണൻ ( ഗ്രേസിയുടെ ഭർത്താവ് ) ,സന്ദേശ് കുൽക്കർണി ( ജയയുടെ ഭർത്താവ് ഉമേഷ് ) ,രമ്യ സർവ്വ ദാസ്  ( യോഗ പരീശിലക) ,
പി വി ആകാശ് മഹേഷ് ( ആദി), ജമലൈഷ ബാവ ( ആദിയുടെ അമ്മ ) ,വിശാഖ് നായർ ( ഡോക്ടർ ) ,നടൂർ അകാശ് 
( വേണിയുടെ അമ്മായിച്ചൻ ) എന്നിവർ വിവിധ
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മനേഷ്മാധവൻഛായാഗ്രഹണവും ,പ്രവീൺ പ്രഭാകർ എഡിറ്റിംഗും ,ഗോവിന്ദ് വസന്ത സംഗീതവും നിർവ്വഹിക്കുന്നു. 

ആർ എസ് വി .പി ഫ്ലയിംഗ്, യൂണികോൺഎൻ്റെർടെയ്ൻമെൻ്റ് ,ലിറ്റിൽ ഫിലിംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റോണി സ്ക്രുവാല, അഷി ദുവാ സാരാ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സിനിമ ഇംഗ്ലിഷ് ഭാഷയിൽ ആണെങ്കിലും മലയാളം ,തമിഴ്, തെലുങ്ക് ,കന്നഡ ,ഹിന്ദി, മറാത്തി ഭാഷകളുടെ സാന്നിദ്ധ്യം സിനിമയിലുണ്ട്. 

ആസൂത്രിതമോ,അനാവശ്യമോ  ആയാലും ഒരു സ്ത്രിയുടെ ഗർഭധാരണത്തെ സത്യസന്ധവും,ഉന്മേഷദായകവുമായ ഏറ്റെടുക്കലാണ് ഈ സിനിമ. 

അമ്മ എന്ന ജീവശാസ്ത്ര
പരമായ നിർവ്വചനത്തിന് അപ്പുറത്തേക്ക് നീളുന്ന തരത്തിലുള്ളമാതൃത്വത്തിലേക്കുളള യാത്ര പോലെ തന്നെ ഇത് സഹോദരി ബന്ധത്തിൻ്റെ കഥകൂടിയാണ്. അങ്ങനെ പ്രസവത്തിന് മുമ്പുള്ള കേന്ദ്രമായ " സുമന " നടത്തുന്ന നന്ദിത ( നാദിയ മൊയ്തു ), അവളുടെ ക്ലാസുകളിൽ പങ്കെടുക്കുന്നആറ്ഗർഭിണി കൾക്ക് ക്ലാസുകൾ  നൽകുന്നു.

ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്ന് ജയ 
വിശ്വസിക്കുന്നു. അവളുടെ അഭിപ്രായം മറ്റുള്ളവരെ
പ്രകോപിപ്പിക്കുകയും ഹിന്ദി അടിച്ചേൽപ്പിക്കുന്ന രംഗം
പെട്ടെന്ന്അഭിസംബോധന ചെയ്യുകയുംചെയ്യുന്നു.എന്നാൽ ഹിന്ദിയും ദക്ഷിണേന്ത്യൻ ഭാഷകളും തമ്മിലുള്ള സംവാദത്തിൽ എത്തുന്നുണ്ട്.  മറിച്ച്ശരിയായിനയിക്കുകയാണെങ്കിൽ ആളുകൾക്ക് എത് ഭാഷയും പഠിക്കാൻ കഴിയുമെന്നും സിനിമ മനസിലാക്കി തരുന്നുണ്ട്. 

പ്രസവത്തിനായി സ്വയം തയ്യാറെടുക്കുന്നഗർഭിണികളെക്കുറിച്ചുള്ള സിനിമയാണിത്. ഭർത്താവില്ലാത്ത സത്രീയെ പൊതു സമൂഹം എങ്ങനെ കാണുന്നുവെന്ന്  മിനിയുടെ ജീവിതം കാണിക്കുന്നു. മൂന്ന് ഗർഭഛിദ്രങ്ങൾക്ക് ശേഷം മാനസികമായി വളരെ ദുർബലയായി കാണുന്ന  ജയ എന്ന കഥാപാത്രവും
ശ്രദ്ധേയമാണ്. 

ഗർഭാവസ്ഥയെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ ഈ സിനിമ നോക്കി കാണുന്നു. എല്ലാ ബന്ധങ്ങളിലും ആശയ വിനിമയം പ്രധാനമാണ് എന്ന വസ്തുത സ്ഥാപിക്കാനാണ് ഈ സിനിമയുടെ ശ്രമം. 


No comments:

Powered by Blogger.