"അഞ്ചു സെന്റും സെലീനയും " ചിത്രീകരണം കൊച്ചിയിൽ തുടങ്ങി.മാത്യു തോമസ്,അന്നാ ബെൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന "അഞ്ചു സെന്റും സെലീനയും " എന്ന ചിത്രത്തിന്റെ ചിത്രീകരണം  കൊച്ചിയിൽ ആരംഭിച്ചു.

തീർത്ഥാടനകേന്ദ്രമായവല്ലാർപാടം നാഷണൽ ശ്രെയ്ൻ  ബസിലിക്ക പള്ളിയിൽ വെച്ച്  സംവിധായകൻ ജെക്സൺ ആന്റെണിയുടെമാതാപിതാക്കളായ ജോസഫും ജെർസമ്മയും ചേർന്ന് ഭദ്രദീപം തെളിയിച്ചു.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ് ആദ്യ ഷോട്ടിന് ക്ലാപ്പ് കൊടുത്തു.പ്രശസ്തനിർമ്മാതാവായ ജിയോ കുട്ടപ്പൻ സ്വിച്ച് ഓൺനിർവഹിച്ചു.പള്ളിക്കകത്ത്മാതാവിന്റെതിരുരൂപത്തിൽ നിന്നാണ് ആദ്യ ഷോട്ട് ചിത്രീകരിച്ചത്. 

തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലംനടിമാരായ ശാന്തികൃഷ്ണ ,അന്നബെൻ, സ്രിന്ദ, പോളിവത്സൻഎന്നിവരും പൂജാചടങ്ങിൽസന്നിഹിതരായിരുന്നു.

'ഒരു സെക്കന്റ് ക്ലാസ് യാത്ര'ക്കു ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് "അഞ്ച് സെന്റും സെലീനയും".സുധികോപ്പ , സിബി തോമസ്, അരുൺ പാവുംമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ,ശാന്തി കൃഷ്ണ, ശ്രിന്ദ,അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി,പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഇഫോർ എന്റർടെയ്നമെന്റ്,ഏ പി ഇന്റർനാഷണൽ എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു.
സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
കൈതപ്രം,ബി കെ ഹരി നാരായണൻ എന്നിവർ എഴുതിയ വരികൾക്ക് 
ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു.എഡിറ്റർ-രഞ്ജൻഏബ്രഹാം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ
ഷാഫിചെമ്മാട്,കല-ത്യാഗു തവന്നൂർ, മേക്കപ്പ്- ഹസ്സൻ
വണ്ടൂർ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-ഗിരിശങ്കർ, ഡിസൈൻ-കോളിൻസ് ലിയോഫിൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ചന്ദ്രൻ,അസോസിയേറ്റ് ഡയറക്ടർ-അബു ആർ നായർ, സൗണ്ട് ഡിസൈൻ-ശ്രീശങ്കർ,സൗണ്ട് മിക്സിംഗ് രാജാകൃഷ്ണൻ , വിഎഫ്എക്സ്-അജീഷ് പി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എബിൻ എടവനക്കാട്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.