" Nothing Will B Normal ". " ലൂയിസ് " നാളെ തീയേറ്ററുകളിൽ എത്തും.


" Nothing Will B Normal "

ഇന്ദ്രൻസ് പ്രധാന  കഥാപാത്രമായി എത്തുന്ന " ലൂയിസ് " നാളെ ( നവംബർ 25 വെള്ളി)  തീയേറ്ററുകളിൽ എത്തും.

ഷാബു ഉസ്മാൻ കോന്നി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. മനു ഗോപാലാണ്  തിരക്കഥ ഒരുക്കുന്നത്. 

സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ ,രാജേഷ് പറവൂർ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള,  ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ പ്രമുഖ താര നിരകൾ ഈ ചിത്രത്തിൽ ഭാഗമാകുന്നു .

ക്യാമറ -ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ -ഷിബു ഗംഗാധരൻ, സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ , ഗാനരചന -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ - നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം - റോണി റാഫേൽ , ആർട്ട് -സജി മുണ്ടയാട്, മേക്കപ്പ് -  പട്ടണം ഷാ, വസ്ത്രാലങ്കാരം -രവി കുമാരപുരം, ത്രിൽസ് - ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹസ്മീർ നേമം, കോറിയോഗ്രാഫി - ജയ്, സ്റ്റിൽ -സജി തിരുവല്ല ,ഡിസൈൻ - എസ്.കെ.ഡി കണ്ണൻ, എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.  

സലിം പി. ചാക്കോ . 
cpK desK
 
 
 
 

No comments:

Powered by Blogger.