Human beings are mostly grey ,But in some cases they are just black = Mukundan Unni Associates.



Rating: ⭐⭐⭐⭐ / 5.
സലിം പി. ചാക്കോ .
cpK desK.


വിനീത്ശ്രീനിവാസൻനായകനായി എത്തുന്ന " മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്"തിയേറ്ററുകളിൽ എത്തി. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
അഭിനവ് സുന്ദർ നായക് ആണ്.  

വിനീത്ശ്രീനിവാസൻഅഭിഭാഷകനായി എത്തിയ ഈ ചിത്രം
നർമ്മത്തിന്പ്രധാന്യമുള്ളതാണ് ക്രബുദ്ധിയുള്ള വക്കീൽ കഥാപാത്രത്തെയാണ് വിനീത് 
അവതരിപ്പിക്കുന്നത്.അപകടവുമായിബന്ധപ്പെട്ടകേസുകളിൽശ്രദ്ധകേന്ദ്രീകരിക്കുന്ന ഗ്രേ ഷേഡുള്ള കഥാപാത്രമാണിത്. പക്കക്രിമിനലായിമാറുമായിരുന്ന ഒരു കുബുദ്ധിക്കാരനായ വക്കീലിൻ്റെ കഥയാണിത്. 

സൂരാജ് വെഞ്ഞാറമൂട് ,ആർഷ ചാന്ദ്നി ബൈജു ,സുധി കോപ്പ, തൻവി റാം ,ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം , നോബിൾ ബാബുതോമസ്,ബിജുസോപാനം  ,റിയാ സറാ, വിജയൻ കാരന്തൂർ,രഞ്ജിത്ബാലകൃഷ്ണൻ തുടങ്ങിയവർഈചിത്രത്തിൽ
അഭിനയിക്കുന്നു. 

വിമൽ ഗോപാലകൃഷ്ണൻ, അഭിനവ്സുന്ദർനായക്എന്നിവർ തിരക്കഥയും, വിശ്വജിത് ഒടുക്കത്തിൽഛായാഗ്രഹണവും , നിധിൻ രാജ് ആരോൾ, അഭിനവ് സുന്ദർ നായക് എന്നിവർ എഡിറ്റിംഗും ,സിബി മാത്യു അലക്സ് സംഗീതവും നിർവ്വഹിക്കുന്നു. മനോജ് പൂക്കുന്നം പ്രൊഡക്ഷൻ കൺട്രോളറും ,രാജ്കുമാർ പി. ശബ്ദലേഖനവും ,വിനോദ് രവീന്ദ്രൻ കലാസംവിധാനവും ഒരുക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. അജിത് റോയ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. 

അച്ചടക്കമുള്ള ജീവിതമോ സെൽഫ് മോട്ടിവേഷനോ അഡ്വ.മുകുന്ദൻ ഉണ്ണിയെ  എവിടെയും എത്തിക്കുന്നില്ല. പ്രായം കടന്നു പോകുകയും ജീവിതം കൈവിട്ടു പോവുന്നു എന്ന് തോന്നി തുടങ്ങുകയും ചെയ്യുന്നിടത്തുനിന്ന്  അയാൾ മാറി തുടങ്ങുന്നു. 

" അരോടും നന്ദി പറയുന്നില്ല " എന്ന സ്കോർ കാർഡ് ഏഴുതി കാണിക്കുന്നിടത്തുനിന്നും തുടങ്ങുന്നു വേറിട്ട അവതരണ രീതി.മുകുന്ദൻ ഉണ്ണിയുടെ ലോകത്തെ  പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് അദ്ദേഹം തന്നെയാണ്. നമുക്ക് ചുറ്റും നടക്കുന്നചില തട്ടിപ്പുകൾ സിനിമയുടെ പ്രമേയത്തിൽ പറയുന്നു. ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവർക്ക് അഡ്വ. മുകുന്ദൻ ഉണ്ണിയുടെ ഫോർമുല പഠിക്കാം .  ഗ്രേയിലും ബ്ലാക്കിലുമായി ജീവിക്കുന്ന ഒരു വക്കീലിൻ്റെ കഥ കൃത്യമായി അവതരിപ്പിച്ചിരിക്കുകയാണ്.

പാവം ഇമേജിൽ നിന്ന് വിനീത് ശ്രീനിവാസൻ്റെ അഡ്വ.മുകുന്ദൻ ഉണ്ണി  ശരീരഭാഷയിലും ചലനങ്ങളിലുമെല്ലാം മികച്ച്  നിൽക്കുന്നു.അഡ്വ.വേണുവായി സുരാജ് വെഞ്ഞാറംമൂട് തിളങ്ങി. 

അഭിനവ് സുന്ദർ നായക്കിൻ്റെ എഡിറ്റിംഗും സംവിധാനവും മികവ് പുലർത്തി. 

സ്വാർത്ഥതയും ക്രിമിനൽ ബുദ്ധിയും സമാസമം ചേരുന്ന അഡ്വ. മുകുന്ദൻ ഉണ്ണിമാരുടെ കാലമാണിതെന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. 


No comments:

Powered by Blogger.