" G0LD" ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ " GOLD " ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. 

ഓണം റിലീസ് പറഞ്ഞിരുന്ന ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാത്തത് കൊണ്ട് റിലീസ് നീട്ടി  മുന്നോട്ടു പോവുകയായിരുന്നു.ഗോൾഡ് ആഗോള റിലീസായാണ്  പ്രേക്ഷകരുടെമുന്നിലെത്തുന്നത്. മലയാളത്തിലും
തമിഴിലുമായി ഒരേ സമയമാണ് ഗോൾഡ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് 

പൃഥ്വിരാജ് സുകുമാരൻ,  നയൻതാര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ബാബുരാജ്, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ,ഷമ്മിതിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ് ജോസ് , ലാലു
അലക്സ്, പ്രേം കുമാർ,സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും വേഷമിടുന്നു.

അൽഫോൻസ് പുത്രൻ തന്നെ രചിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചതും അദ്ദേഹം തന്നെയാണ്. 

രാജേഷ് മുരുകേശൻ സംഗീതവും, ആനന്ദ് സി . ചന്ദ്രൻ  ഛായാഗ്രഹണവും
നിർവ്വഹിക്കുന്നു. 

സലിം പി. ചാക്കോ.   

No comments:

Powered by Blogger.