നടിപ്പിൻ നായകൻ സൂര്യ " കാതൽ " സെറ്റിൽ എത്തി.

മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് " കാതൽ " .
പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.

ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ​​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. 

ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുന്ന കാതലിന്റെ സെറ്റിലേക്ക് നടൻ സൂര്യ എത്തി.ഇന്നാണ് കാതലിന്റെ ലൊക്കേഷനിലേക്ക് സൂര്യ എത്തിയത്. ഇതിന്റെ വീഡിയോകൾസമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്.

മലയാളത്തിന്റെ മെ​ഗാ സ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. 

"ആദ്യദിനം മുതല്‍, ഈ ചിത്രത്തിന്‍റെ ആശയം, ഒപ്പം സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനി അണിയറക്കാരും എടുത്ത ഓരോചുവടുംഗംഭീരമായിരുന്നു. മമ്മൂക്കയ്ക്കും ജോയ്ക്കും (ജ്യോതിക) കാതലിന്‍റെ മറ്റ് അണിയറക്കാര്‍ക്കും എല്ലാവിധ ആശംസകളും", എന്നാണ് കാതലിന്‍റെ പ്രഖ്യാപന വേളയില്‍ സൂര്യ ട്വീറ്റ് ചെയ്തിരുന്നത്.  

മമ്മൂട്ടിക്കൊപ്പം നായികയായി ജ്യോതിക എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

No comments:

Powered by Blogger.