പോലീസ് യൂണിഫോമിൽ നാഗ ചൈതന്യ, ‘കസ്റ്റഡി’.ആക്ഷൻ ത്രില്ലർ വരുന്നു "

തെലുങ്ക് സൂപ്പർതാരം നാഗ ചൈതന്യ ഇന്ന് തന്റെ 36-ാം ജന്മദിനംആഘോഷിക്കുകയാണ്. ഈ പ്രത്യേക വേളയിൽ സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള താരത്തിന്റെ  പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. 

കസ്റ്റഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക. ഒരു ആക്ഷൻ ഹീറോ എന്നനിലയിലേക്ക്ചൈതന്യയുടെ സ്‌ക്രീൻ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ  പുറത്തുവിട്ടിരിക്കുന്നത്.. 

നീതിക്കുവേണ്ടിയുള്ളപോരാട്ടത്തിൽസ്വന്തംസഹപ്രവർത്തകരെ ഏറ്റെടുക്കുന്ന ഒരു പോലീസുകാരന്റെ വേഷമാണ് ചൈതന്യയുടേത് എന്നാണ് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്...  മുറിവേറ്റിട്ടും തോൽക്കാത്ത നായകനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. റൊമാന്റിക് കഥാപാത്രങ്ങളിൽ മാത്രം   ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം.. 

തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ്നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്നചിത്രമാണിത്.ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ മകനും ഹിറ്റ് സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയുമായി സഹകരിച്ച് ആദ്യമായി സംഗീത മഹാനായ ഇളയരാജയും കൂടി ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്.. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്..  എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു.. 

സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച, ചിത്രീകരണം ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി  അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 

പി ആർ ഓ : 
എ.എസ് ദിനേശ്, ശബരി.
 
 

No comments:

Powered by Blogger.