പ്രേക്ഷകരെ ആകർഷിക്കാൻ ഗഫൂർക്ക ദോസ്ത് വരുന്നു.



ഗഫൂർക്ക ദോസ്ത് എന്ന ചിത്രത്തിന്റെ സെറ്റിൽ വളരെ ആഹ്ലാദംനിറഞ്ഞഅന്തരീക്ഷത്തിൽ നിർമ്മാതാവ് ഹദ്ദാദും സംവിധായകൻസ്നേഹജിത്തും സംസാരിച്ചിരിക്കുന്നു.

സന്തോഷകരമായനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ക്യാമറമാൻ ബിനു എസ് .നായരും പ്രൊജക്റ്റ് ഡിസൈനർ ജോസ് വരാപ്പുഴയും പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കളമശ്ശേരിയും സമീപമുണ്ട്.
പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകൻസ്നേഹജിത്തിനോട് ചോദിച്ചു. 

സംവിധായകൻനിർമ്മാതാവിന്റെ മുഖത്തേക്ക് നോക്കി. പിന്നെ തുടർന്നു.ഗഫൂർക്കയുടെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതമായ, മനസ്സിൽ തങ്ങിനിൽക്കുന്നകഥാപാത്രമാണ്ഗഫൂർക്ക.ആഗഫൂർക്കയുടെ പുതിയ തിരിച്ചു വരവാണ് ഗഫൂർക്ക ദോസ്ത് എന്ന ചിത്രത്തിലൂടെ പറയുന്നത്.

ഗഫൂർക്ക ദോസ്ത് എന്ന ഈ ചിത്രം ഒരു സസ്പെൻസ് കോമഡി ഹൈടെക് ത്രില്ലറാണ്  പ്രേക്ഷകർക്ക്സുപരിചിതനായ ഗഫൂർക്കയുടെ ഇപ്പോഴത്തെ ജീവിതരീതിയാണ് പുതിയ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. നമ്മൾ ആദ്യം ഗഫൂർക്കയെ കാണുമ്പോൾ അയാൾ വലിയ 'പുള്ളി'യൊന്നും ആയിരുന്നില്ല.
എന്നാൽ വർഷങ്ങൾ ശേഷം ഗഫൂർക്ക വീണ്ടും വരുമ്പോൾ വേഷത്തിലും ഭാവത്തിലും പ്രവർത്തിയിലും എല്ലാം അയാൾ വലിയ മാറ്റത്തിലാണ് എത്തുന്നത്. ഇന്നയാൾ വെറും ഗഫൂർക്ക അല്ല. ഹാജി ഗഫൂർക്ക ദോസ്ത്.ആ ഗഫൂർക്കയുടെ ഇന്നത്തെ ശൈലിയും ജീവിതവും വളരെ നർമ്മത്തിലൂടെപ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.

അന്നത്തെ ആ പഴയ ഗഫൂർക്ക അല്ല ഇന്നത്തെ പുതിയ ഗഫൂർക്ക.വസ്ത്രധാരണത്തിലും പ്രവർത്തിയിലും എല്ലാം വളരെ മാറ്റം.കോമഡി ത്രില്ലറിലുള്ള ഈ ചിത്രത്തിലൂടെ നല്ലൊരു സന്ദേശം കൂടി പറയുന്നുണ്ട്. യാതൊരുവിധ ദ്വയാർത്ഥങ്ങളും  ഇല്ലാത്ത കുടുംബചിത്രമാണിത്. മാമുക്കോയ തന്നെയാണ് ഗഫൂർക്ക എന്നകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സ്നേഹജിത് മുമ്പ് സംവിധാനം ചെയ്ത സീൻ നമ്പർ 001, ദൈവങ്ങൾ സാക്ഷി എന്നീ ചിത്രങ്ങളിൽനിന്നുംവ്യത്യസ്തമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. സമയം എടുത്താണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. സംവിധായകൻസ്നേഹജിത്തിൻ്റെ കഥയ്ക്ക് തോമസ് തോപ്പിൽക്കുടി തിരക്കഥ തയാറാക്കി. എല്ലാത്തരം പ്രേക്ഷകരെയുംആകർഷിക്കുന്ന തരത്തിലുള്ള ചിത്രമാണിത്. കഥ പൂർണമായി പറഞ്ഞാൽ അത്ചിത്രത്തിൻ്റെസസ്പെൻസ് പൊളിയും. ഗഫൂർക്ക എന്ന കഥാപാത്രത്തിലൂടെ ചുരുൾ നിവരുന്ന ഒരു രസികൻ ചിത്രം എന്ന് മാത്രം പറയുന്നു. ചിത്രം പ്രേക്ഷകരെ ബോറടിപ്പിക്കില്ല, നിരാശപ്പെടുത്തില്ല. സംവിധായകന്റെആത്മവിശ്വാസം.

നിർമ്മാതാവിൻ്റെ മുഖത്തെ സന്തോഷം.വർഷങ്ങൾക്കുശേഷം മാമുക്കോയ വീണ്ടും ഗഫൂർക്ക ദോസ്ത് എന്ന കഥാപാത്രം ആവുകയാണ്. മാമുക്കോയയെ പുതിയ രൂപവും ഭാവവും ആക്കി മാറ്റുന്നത് കോസ്റ്റ്യൂമർ ഷാജി കൂനമ്മാവും മേക്കപ്പ്മാൻ ജയരാമനുമാണ്.

 മാമുക്കോയയോടൊപ്പം ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത നടീനടന്മാരും അഭിനയിക്കുന്നു.മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന നടന്മാരായിരുന്ന കരമന ജനാർദ്ദനൻ നായരുടെ മകൻ സുധീർ കരമനയും, തിലകൻ്റെ മകൻ ഷിബു തിലകനും ഈ സിനിമയിൽനല്ലകഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു.

കൂടാതെ സുധീർ പറവൂർ,  ഹാഷിം ഹുസൈൻ, ചെമ്പിൽ അശോകൻ, കലാഭവൻ ഹനീഫ്,സാജൻ പള്ളുരുത്തി, രജിത് കുമാർ, സുമേഷ് സുരേന്ദ്രൻ,ഷൈജോ അടിമാലി, ഉല്ലാസ്പന്തളം,മുരളികാക്കനാട്, മെറീന മൈക്കിൾ എന്നിവരും അഭിനയിക്കുന്നു.

ബിനു എസ്. നായർ ഛായാഗ്രാഹണവും സനൽ അനിരുദ്ധൻ എഡിറ്റിങ്ങും ജോജോ ആന്റണി കലാ സംവിധാനവും നിർവഹിക്കുന്നു. സന്തോഷ് വർമ, ഷിജു അഞ്ചുമന എന്നിവരുടെ ഗാനങ്ങൾക്ക് യൂനിസിയോ സംഗീതം പകരുന്നു. പ്രൊജക്റ്റ് ഡിസൈനർ ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കളമശ്ശേരി. പ്രൊഡക്ഷൻ മാനേജർ രാധാകൃഷ്ണൻ ചേളാരി.

നിശ്ചലഛായാഗ്രാഹണം ശ്രീനി മഞ്ചേരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിമൽ മോഹൻ. അസോസിയേറ്റ് ഡയറക്ടർ ഷിജിൽ സഹസംവിധാനം അരുൺ കൃഷ്ണൻ, ജിജീഷ് രാജേന്ദ്രൻ പിള്ള, ഹനീഫ് മുഹമ്മദ്.നൃത്തസംവിധാനം രേഖ മാസ്റ്റർ. വാർത്തകൾ ഏബ്രഹാം ലിങ്കൺ.

വളരെ പ്ലാനിങ്ങോടെ കുറഞ്ഞ ദിവസങ്ങളിൽഎറണാകുളത്തും പരിസരങ്ങളിലുമായി ചിത്രം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.കുടുംബസമേതം കാണാൻ പറ്റിയ ചിത്രം. തിയേറ്ററിൽ എത്തുന്ന പ്രേക്ഷകനെനിരാശപ്പെടുത്താതെ നല്ലൊരു ചിത്രം അവതരിപ്പിക്കാൻശ്രമിക്കുകയാണ് അണിയറ പ്രവർത്തകർ

ഏബ്രഹാം ലിങ്കൺ.

No comments:

Powered by Blogger.