സിനിമ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി.

പ്രിയപ്പെട്ട  വിശാഖിനും, അദ്വൈതയ്ക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിവാഹ മംഗളാശംസകൾ. മെറിലാൻഡ് സ്റ്റുഡിയോ എം.ഡിയും തിരുവന്തപുരം ന്യൂ, ശ്രീകുമാർ & ശ്രീവിശാഖ് തിയേറ്ററുകളുടെ ഉടമയുമായ എസ്. മുരുകൻ്റെയും, സുജ മുരുകൻ്റെ മകനും "ഹൃദയം "സിനിമയുടെനിർമ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം  വിവാഹിതനായി.  

എസ്. എഫ്. എസ് ഹോംസ് എക്സിക്യൂട്ടിവ് ചെയർമാൻ  കെ.ശ്രീകാന്തിൻ്റെയും , റീമ ശ്രീകാന്തിൻ്റെയും മകൾ " അദ്വൈത ശ്രീകാന്താണ് "വധു.

തിരുവനന്തപുരം - വഴുതക്കാട് പി. സുബ്രഹ്മണ്യം ഹാളിൽ 
( ട്രിവാൻഡ്രം ക്ലബ് ) നടന്ന വിവാഹ ചടങ്ങിൽ സിനിമ, രാഷ്ട്രീയ , സാംസ്കാരിക രംഗത്തെ പ്രമുഖരായ  നടൻ മോഹൻലാൽ , സുചിത്ര മോഹൻലാൽ  ,നടൻ ശ്രീനിവാസൻ , ശ്രീകുമാരൻ തമ്പി ,എൽ.ഡി.എഫ് കൺവീനർ പി. ജയരാജൻ, മന്ത്രി ആൻ്റണി രാജു ,മുൻ മന്ത്രി ഷിബു ബേബി ജോൺ , നടൻ റഹ്മാൻ, നിർമ്മാതാവ് ആൻ്റണി പെരുംബാവൂർ, സംവിധായകൻ മധുപാൽ, നിർമ്മാതാവ് സോഫിയ പോൾ,  നടൻ  അജു വർഗ്ഗീസ് ,നടൻ മണിയൻപിള്ള രാജു , നടി കാർത്തിക ,സുരേഷ്കുമാർ, മേനക സുരേഷ്കുമാർ ,ലിസി, നടൻ നന്ദു , മണിക്കുട്ടൻ, പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി  പി.എസ്. രാജേന്ദ്രപ്രസാദ് , നീലാ പ്രസാദ് ഉൾപ്പടെയുള്ള നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. 

സലിം പി. ചാക്കോ ,
cpKdesK.


 

No comments:

Powered by Blogger.