" എല്ലാം സെറ്റാണ് " ട്രെയിലർ പുറത്തിറങ്ങി.

ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി.എച്ച് നിർമ്മിച്ച് വിനു ശ്രീധർ സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ബിപിൻ ജോസ്, ചാർലി ജോ, ഷൈജോ അടിമാലി, സുമേഷ് ചന്ദ്രൻ, അനീഷ് ബാൽ, കിഷോർ മാത്യു, അനന്തു, രാജീവ് രാജൻ, സുനിൽ കെ ബാബു, വരുൺ ജി പണിക്കർ, നിധീഷ് ഇരിട്ടി,ഹാരിസ് മണ്ണഞ്ചേരി, ഫവാസ് അലി, അമൽമോഹൻ,അശ്വൽ,ഭഗീരഥൻ,അഭിജിത്ത് ലേഫ്ലേർ, ബിപിൻ രണദിവെ,രെജീഷ് ആർ പൊതാവൂർ, റെനീസ് റെഷീദ്, അയൂബ് ചെറിയ, ഹോച്മിൻ, ചൈത്ര പ്രവീൺ, രേഷ്മ,രമ, ചിത്ര, ജ്യോതിക, സ്നേഹ,അഞ്ജു മോഹൻ  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.

ആദ്യമായി ഒരു വീട്ടുകാർ അവരുടെ വീട് ഷൂട്ടിംഗിന് കൊടുക്കുന്നതും, തുടർന്ന് അവിടെ ഷൂട്ടിംഗിനെത്തുന്ന സിനിമാക്കാരും വീട്ടുകാരും ചേർന്നുള്ള ഒരു ദിവസത്തെ സംഭവബഹുലവുംരസകരവുമായമുഹൂർത്തങ്ങൾദൃശ്യവൽക്കരിക്കുന്ന ഒരു ഫുൾ കോമഡി എന്റർടെയ്നർ ചിത്രമാണ് "എല്ലാം സെറ്റാണ് ".

വിനു ശ്രീധർ ആദ്യമായി
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം അമൽ തോമസ് നിർവ്വഹിക്കുന്നു.
മഹേഷ് ഗോപാൽ, രംഗീഷ് എന്നിവരുടെ വരികൾക്ക് ജയഹരി സംഗീത സംവിധാനം നിർവ്വഹിച്ച രണ്ട് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. വിനീത് ശ്രീനിവാസൻ,സിതാര കൃഷ്ണകുമാർ,ജയഹരി,കെ.എം  രാകേഷ് എന്നിവരാണ് ഗായകർ.പശ്ചാത്തല സംഗീതം-ജയഹരി,എഡിറ്റിംഗ്-രതീഷ് മോഹൻ,പ്രൊഡക്ഷൻ കൺട്രോളർ- ഹോച്മിൻ കെ സി,മേക്കപ്പ്-രെജീഷ് ആർ പൊതാവൂർ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് കെ അലി,അസിസ്റ്റന്റ് ഡയറക്ടർ-അഖിൽ നാലുകെട്ടിൽ,കല- ശ്രീജിത്ത് കോതമംഗലം കണ്ണൻ മണ്ണാർക്കാട്,സ്റ്റിൽസ്-രാഹുൽ എം സത്യൻ,ഇകുട്ട്സ് രഘു,  സൗണ്ട് ഡിസൈനിംഗ്, മിക്സിംഗ്-ആശിഷ് ഇല്ലിക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- അയൂബ് ചെറിയ, പ്രൊഡക്ഷൻ മാനേജർറെനീസ്റെഷീദ്,ഫിനാൻസ് കൺട്രോളർ-നീരജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എം.എസ്.ഫാസിൽ കാട്ടുങ്കൽ,
കോ-പ്രൊഡ്യൂസേഴ്സ്- ഹെലീൻ,രംഗീഷ്,

നവംബർ നാലിന് 'എല്ലാം സെറ്റാണ്'തിയേറ്ററുകളിലെത്തുന്നു.പി ആർ ഒ- എ എസ് ദിനേശ്.

https://youtu.be/CPqavC-XFCk

 
 

No comments:

Powered by Blogger.