" ബനാറസ് " നവംബർ നാലിന് റിലീസ് ചെയ്യും. സായിദ് ഖാൻ, സോണൽ മൊണ്ടേറോ മുഖ്യകഥാപാത്രങ്ങൾ.

പുതുമുഖം സായിദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നപാൻഇന്ത്യസിനിമയായ "ബനാറസ് " നവംബർ നാലിന്ടോമിച്ചൻമുളകുപാടത്തിൻ്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസാണ് കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത്. 

സുജയ് ശാസ്ത്രി, ദേവരാജ്, അച്യുത് കുമാർ, സപ്ന രാജ്, ഭർകത് അലി എന്നിവരാണ് ചിത്രത്തിലെപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം നൽകിയിരിക്കുന്നത്. 

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുംമോഷൻപോസ്റ്ററിനുംവൻസ്വീകാര്യതയാണ് ലഭിച്ചത്. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തിഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. പി.ആർ.ഒ :എ എസ് ദിനേശ്, ശബരി എന്നിവരാണ്. 

സലിം പി. ചാക്കോ. 
 

No comments:

Powered by Blogger.