തമിഴകത്ത് ചുവടുറപ്പിച്ച് മലയാളി ആർട്ട് ഡയറക്ടർ.എസ് ജെ സൂര്യ , ലൈല , നാസർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ആമസോൺ പ്രൈമിൽ ഡിസംബർ 2 മുതൽ പ്രദർശനം ആരംഭിക്കുന്ന വെബ് സീരീസാണ് 'വതന്തി'. ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന സീരീസ് സംവിധാനം ചെയ്യുന്നത് 'കൊലൈകാരൻ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആൻഡ്രൂ ലൂയിസാണ്.

എന്നാൽ ഇതേ സീരീസിലെ ക്രൂ ലിസ്റ്റിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു മലയാളിപേരുമുണ്ട്.തിരുവനന്തപുരംവെഞ്ഞാറമൂട്സ്വദേശിയായ അരുൺ വെഞ്ഞാറമൂടാണ് അത് . വതന്തിയുടെ പ്രൊഡക്ഷൻ ഡിസൈനറായ അരുൺ വെഞ്ഞാറമൂട് ഒരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള ആർട്ട് ഡയറക്ടറായും പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിക്കുകയാണ്.

നാല്പതോളം സിനിമകളിൽ അസോസിയേറ്റ് ആർട്ട് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള അരുൺ വെഞ്ഞാറമൂട് സ്വന്തന്ത്ര ആർട്ട് ഡയറക്ടറാകുന്നത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'അലമാര' എന്ന സിനിമയിലൂടെയാണ്. 

തുടർന്ന് ബ്ലോക്ക് ബസ്റ്ററായ ആട് 2 , ഞാൻ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് , ജനമൈത്രി , തൃശൂർ പൂരം എന്നിങ്ങനെ നിരവധി സിനിമകളിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. തൃശൂർ പൂരത്തിൽ സ്റ്റണ്ട് മാസ്റ്റർ ആയി വന്ന ദിലീപ് മാസ്റ്റർ വഴിയാണ് പുഷ്കർ - ഗായത്രിയുടെ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ചെയ്ത 'സുഴൽ' എന്ന ബിഗ് ബഡ്ജറ്റ് സീരീസിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്. സുഴലിന് ലഭിച്ച മികച്ച പ്രതികരണമാണ് പുഷ്കർ - ഗായത്രി തന്നെ നിർമിക്കുന്ന'വതന്തി'യിലേയ്ക്കുംഅരുൺവെഞ്ഞാറമൂടിന് അവസരംനേടിക്കൊടുത്തത്.

നിലവിൽഷൂട്ടിങ്പുരോഗമിക്കുന്നതും , പൂർത്തിയായതുമായ ഒരുപിടി പ്രോജക്ടുകളാണ് അരുൺ വെഞ്ഞാറമൂടിൻറെ പേരിലുള്ളത്.ശിവകാർത്തികേയൻ നായകനാകുന്ന മഡോണ അശ്വിൻ ചിത്രം 'മാവീരൻ' , ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച 'വാലാട്ടി' , അനൂപ് മേനോൻ - അതിഥി രവി ചിത്രം , ധോണിപ്രൊഡക്ഷൻനിർമിക്കുന്ന തമിഴ് ചിത്രം അടക്കം നിരവധി ചിത്രങ്ങൾ ഈ പട്ടികയിൽ ഉൾപെടും.

ജേർണലിസ്റ്റ് കൂടിയായ ഭാര്യ ധന്യയ്ക്കും , മൂന്ന് വയസുകാരി മകൾ ആരാധ്യയ്ക്കും ഒപ്പം ചെന്നൈയിലാണ് നിലവിൽ അരുൺ വെഞ്ഞാറമൂട് താമസിക്കുന്നത്.

പി. ആര്‍. ഒ സുനിത സുനിൽ

No comments:

Powered by Blogger.