പ്രേക്ഷകർക്ക് ചലഞ്ചുമായി വിവേക് അഗ്നിഹോത്രിയുടെ പുതിയ സിനിമ.'ദി കശ്മീർ' ഫയൽസിന്റെ സംവിധായകൻ വിവേക് ​​രഞ്ജൻ അഗ്നിഹോത്രി ഇന്ന് ട്വിറ്ററിൽ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. 

പ്രേക്ഷകർക്ക് ഒരു ചലഞ്ചുമായി വ്യത്യസ്തമായ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.. 
പോസ്റ്ററിൽ "THE (__) WAR" എന്നാണ് എഴുതിയിരിക്കുന്നത്. ചുവടെ, ദി വാർ എന്ന രണ്ട് വാക്കിന് ഇടയിലുള്ള വാക്ക് പൂരിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു.

 "എന്റെ അടുത്ത സിനിമയുടെ പേര് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?"എന്നഅടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. 

ഈ വെല്ലുവിളി ഏറ്റെടുത്ത് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. "വാക്സിൻ", "കോവിഡ് ദ കോവിഡ് വാർ" എന്നിങ്ങനെ നീളുന്ന കമന്റുകൾ. വിവേകിന്റെ പ്രൊഡക്ഷൻ ഹൗസായ ഐ ആം ബുദ്ധ ആണ് ചിത്രം നിർമ്മിക്കുന്നത്.

No comments:

Powered by Blogger.