അഞ്ജലി മേനോന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മറുപടി.

സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നവർ   എഡിറ്റിംഗ് കൂടി പഠിക്കണമെന്ന് " സംവിധായിക അഞ്ജലി മേനോൻ " .
..........................
മറുപടി .
..........................

കൈയ്യിലിരിക്കുന്ന 150 രൂപ കൊടുത്ത് സിനിമ കണ്ടിട്ട് അത് എങ്ങനെയുണ്ടെന്ന്  പറയാൻ പ്രേക്ഷകന് അവകാശമുണ്ട്
സഹോദരി . 

ഹോട്ടലിൽ  കയറി ഭക്ഷണം കഴിച്ചിട്ട്, ഭക്ഷണം  കൊള്ളാം, കൊള്ളില്ല എന്ന് പറയാൻ ഹോട്ടൽ മാനേജ്മെൻ്റ് പഠിക്കണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും ? 

നിങ്ങൾ  ഉണ്ടാക്കുന്ന ഉൽപ്പന്നം  രൂപ കൊടുത്ത് വാങ്ങുന്ന  ഒരാൾക്ക് അത് കൊള്ളാം, കൊള്ളില്ല എന്ന് പറയാൻ അതിൻ്റെ ടെക്നിക്കാലിറ്റിപഠിക്കേണ്ട ആവശ്യമില്ല. ഒരു ഉപഭോക്താവിൻ്റെ  അവകാശം ആണ് ഉൽപ്പന്നത്തെകുറിച്ചുള്ള ആസ്വാദന അഭിപ്രായം.

ഒരു സിനിമ മേക്കറുടെ കഷ്ടപ്പാട് എന്തെന്ന് റിവ്യൂ ചെയ്യാൻ ആയിരിക്കില്ല ഒരു സാധാരണപ്രേക്ഷകൻ സിനിമ കാണുന്നത്.
പ്രേക്ഷകന്  ഏതെങ്കിലും തരത്തിൽ ആസ്വദിക്കാൻ ആണ് സിനിമയ്ക്ക് പോകുന്നത്. അത്  പ്രേക്ഷകന്ഇഷ്ടപ്പെട്ടില്ലെങ്കിൽ മാന്യമായി  അഭിപ്രായം പറയും ..
 
ഒരു സിനിമയെക്കുറിച്ച്  പ്രേക്ഷകന്   അഭിപ്രായം പറയാൻ സിനിമയുടെ ചരിത്രത്തിൽ ഡോക്ടറേറ്റ്  എടുക്കേണ്ട ആവശ്യമില്ല. ഒരോരുത്തരുംഅവരവരുടെ  കാഴ്ചപ്പാടിലൂടെയാണ് സിനിമയെ കാണുന്നത്. പണി പൂർത്തിയായ
ഒരുൽപ്പന്നത്തെയാണ് വിലയിരുത്തുന്നത്.അതിന്റെ പൂർണ്ണതയക്ക് സൃഷ്ടാവ് നടത്തുന്ന കാര്യങ്ങൾഉപഭോക്താവിന്റെ പ്രശ്നമേയല്ല. അതിന് മാന്യമായ വില നൽകുന്നുണ്ട്.

മാന്യമായി സിനിമ  ഇറക്കൂ. ഇല്ലെങ്കിൽ അന്യ ഭാഷാ സിനിമകൾ  വന്നു ലാഭം  കൊയ്യും. ഉള്ളത് പറയാമല്ലോ ,അതാണ് ഇപ്പോൾ സംഭവിച്ചു
കൊണ്ടിരിക്കുന്നത്. 

ഒരു വർഷം ശരാശരി 130ൽപരം സിനിമ ഇറങ്ങുന്നുണ്ട്. അതിൽ എത്ര സിനിമ അഞ്ജലി മേനോൻ കാണുന്നുണ്ട്. 
എഡിറ്റിംഗ്  പഠിച്ചിട്ടാണോ സഹോദരി സംവിധാനം
ചെയ്യുന്നത്. 

സഹോദരിയുടെ  പുതിയ സിനിമ " Wonder Woman " ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കെ ഈ തള്ളലുകൾഎന്തിനാണെന്ന് അരി ആഹാരം കഴിയുന്നവർക്ക്
മനസിലായിട്ടുണ്ട്. 
മലയാള സിനിമ അരുടെയും കുത്തകയല്ല. 

സിനിമ പ്രേക്ഷകർ  കാണും.. 
നല്ല അഭിപ്രായവും വിമർശനവും പ്രതീക്ഷിക്കാം..

സലിം പി.ചാക്കോ .
( എഡിറ്റർ 

No comments:

Powered by Blogger.