" നാഗപഞ്ചമി " മ്യൂസിക്ക് ആൽബം .

നാഗദൈവങ്ങൾക്ക് വിശേഷപ്പെട്ട ദിവസമായ നാഗപഞ്ചമിയുമായി ബന്ധപ്പെട്ട ആദ്യത്തെ മ്യൂസിക്ക് ആൽബമാണ് നാഗപഞ്ചമി .സിനിമാ സംവിധായകൻ എം.ആർ.അനൂപ് രാജ് ആണ് സംവിധായകൻ.

സെവൻ വൺണ്ടേഴ്‌സ്  നിർമ്മിക്കുന്നനാഗപഞ്ചമിയുടെ പോസ്റ്റർ, നാഗപഞ്ചമി ദിവസം റിലീസ് ചെയ്തു. സുവർണ മനുവിന്റെ വരികൾക്ക് ജയേഷ് സ്റ്റീഫൻ സംഗീതം നൽകിയ ഗാനം സജിത് ചന്ദ്രനും സുവർണ മനുവും ചേർന്നാണ് പാടിയിരിക്കുന്നത്.

ഒരു കുടുംബ വക സർപ്പ കാവിൽ ഒരു ഭക്തനും കുടുംബവും നാഗപഞ്ചമി ദിവസം വിശേഷാൽ പൂജ നടത്തുന്നതും .അവർ നാഗ ദൈവങ്ങളെ സ്തുതിച്ചു പാടുന്നതും ആണ് ഈ മ്യൂസിക് ആൽബത്തിന്റെ ഇതിവൃത്തം.

സർപ്പകാവുകളുമായി  ബന്ധപ്പെട്ട് നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നനൊസ്റ്റാൾജിയയും ,ഗ്രാമത്തിന്റെ മനോഹാരിതയും എല്ലാം ഈ മ്യൂസിക് ആൽബത്തിൻ്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
 
റെനെ നായർ, ഏബിൾ മോൻ, സ്നേഹേന്ദു,ബിജു നെട്ടറ,ഷിബുഎസ്.എൽ.പരവൂർ, അദിതി, വൈഷ്ണവി, ഹൃദ്യ സജിത്ത്,സനുഷ,ആര്യൻ,വിസ്മയ, ഭരത്, രാമചന്ദ്രൻ പിള്ള, രത്‌നമ്മ നെട്ടറ, സന്ദീപ് കൃഷ്ണ,മനു,സജിത് ചന്ദ്രൻ, ശ്രീറാം ഭട്ടതിരി, സതീശൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. 

ഛായഗ്രഹണംരാരിഷ്,എഡിറ്റിംഗ് -എ.യു .ശ്രീജിത്ത്‌ കൃഷ്ണ, സഹനിർമാണം - രതീഷ് കുറുപ്പ്,നിജിൻ.പി.ആർ,രാജേഷ് ഗോപാലകൃഷ്ണ പിള്ള,              മേക്കപ്പ് - ശരത്  നെടുമങ്ങാട് ,
ആർട്ട്‌ -സുവർണ മനു, സ്റ്റിൽസ് -ജോഷ് തംബുരു, പോസ്റ്റർ ഡിസൈൻ -പി. ഡിസൈൻ,  ഹെലികാം -ജിത്തു പീറ്റർ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -ജിനി. പി. ദാസ്, രാജേഷ് കുമാർ. ആർ, അസോസിയേറ്റ് ക്യാമറമാൻ -മനു മോഹൻ ദാസ്.

ചിത്രീകരണം പൂർത്തിയായ നാഗപഞ്ചമി ഉടൻ റിലീസ് ചെയ്യും

പി.ആർ.ഒ- അയ്മനം സാജൻ
 
 
 
 

No comments:

Powered by Blogger.