വ്യത്യസ്ത പ്രമേയവുമായി " ലൂയിസ് " . ഇന്ദ്രൻസിന് മറ്റൊരു മികച്ച കഥാപാത്രം കൂടി.

Rating : 3.5 / 5.
സലിം പി. ചാക്കോ
cpK desK.

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായ  " ലൂയിസ് " തീയേറ്ററുകളിൽ എത്തി. ഷാബു ഉസ്മാനാണ്  കഥയെഴുതി ഈ ചിത്രം സംവിധാനം
ചെയ്തിരിക്കുന്നത്.
 
ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമാണ് 
ഡോ. ലൂയിസ് മാർട്ടിൻ . കുട്ടികളെ ഇഷ്ടപ്പെടുന്ന,
കുട്ടികളോടൊപ്പം കുടുതൽ
സമയംചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ഡോ.ലൂയിസിനെ എല്ലാവർക്കും ഇഷ്ടപ്പെടും. 

പുതിയകാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിൻ്റെ ദൂഷ്യവശങ്ങളെ വരച്ചു
കാണിക്കുന്ന ചിത്രമാണ് " ലൂയിസ് " . 

മനോജ് കെ.ജയൻ ( ഡി.വൈ.എസ്.പി ഷാജി ദിവാകർ ) , ലെന ( ലക്ഷ്മി) , സായ്കുമാർ ( അഴൂർ സ്വാമി ) ജോയി മാത്യൂ ( ഡേ .വിനായക് ), ദിവ്യപിള്ള ( ദിവ്യ ടീച്ചർ ) , മീനാക്ഷി ( കൃഷ്ണപ്രിയ ) , അശോകൻ ( മഹേഷ് ) , അൽ സാബിത് ( സുബിൻ ) , രാജേഷ് പറവൂർ ( എസ്. ഐ വൽസലൻ ) , അജിത്ത് കുത്താട്ടുകുളം 
( പണി കിട്ടിയ അച്ഛൻ) , അസീസ് നെടുമങ്ങാട് ( സി.ഐ വിപിൻ ) , സ്മിനു സിജോ ( സ്റ്റെല്ല ) , കലാഭവൻ നവാസ് ( അരവിന്ദൻ ) , ബിട്ടു തോമസ് (സർക്കിൾ ഇൻസ്പെക്ടർ അനൂപ് ), തോന്നയ്ക്കൽ ജയചന്ദ്രൻ ( മാത്യൂ ) , ഡിസ്സ 
( കാർത്തിക ) , ശശാങ്കൻ മയ്യനാട് ( ആഴൂർ ഭക്തൻ ) എന്നിവർവിവിധകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

നിത്യ മാമ്മൻ പാടിയ " ഈ മഞ്ഞിൻ കുളിരലയിൽ , നീ ഉറങ്ങുമ്പോൾ ...." എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടി.

കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിലാണ് ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്

മനു ഗോപാൽ  തിരക്കഥയും , ആനന്ദ്കൃഷ്ണഛായാഗ്രഹണവും , ജാസി ഗിഫ്റ്റ് , രാജീവ് ശിവ എന്നിവർ സംഗീതവും , മനു മൻജിത്ത് , ഷാബു ഉസ്മാൻ എന്നിവർ ഗാനരചനയും,  നൗഫൽഅബ്ദുള്ളഎഡിറ്റിംഗും ,പശ്ചാത്തല സംഗീതം റോണി റാഫേലും  , മേക്കപ്പ് പട്ടണം ഷായും , കലാസംവിധാനം സജി മുണ്ടയാടും ,  വസ്ത്രാലങ്കാരം രവി കുമാരപുരവും , ആക്ഷൻ 
കോറിയോഗ്രാഫി ജാക്കി ജോൺസനും,കോറിയോഗ്രാഫി 
ജയ്യും , സ്റ്റിൽസ് സജി തിരുവല്ലാ യും , ഡിസൈൻ എസ്.കെ.ഡി കണ്ണനും നിർവ്വഹിക്കുന്നു. 
അസോസിയേറ്റ് ഡയറക്ടർ ഷിബുഗംഗാധരനും,പ്രൊഡക്ഷൻ കൺട്രോളർ ഹസ്മീൻ നേമവും ആണ് . നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

2019 മെയ് 30ന് റിലീസ് ചെയ്ത
" വിശുദ്ധപുസ്തകം " ഷാബു ഉസ്മാനാണ് സംവിധാനം 
ചെയ്തത്. ഷാബു ഉസ്മാന്റെ മികച്ച സംവിധാനം എടുത്ത് പറയാം .നമ്മുടെ സമൂഹത്തിൽ ഇപ്പോൾ നടന്ന്കൊണ്ടിരിക്കുന്ന പലവിഷയങ്ങളുംതിരക്കഥയിൽ മനുഗോപാൽഉൾപ്പെടുത്തിയത് അഭിനന്ദനം അർഹിക്കുന്നു. 
റോണി റാഫേലിന്റെപശ്ചാത്തല സംഗീതം സിനിമയക്ക് മാറ്റ് കൂട്ടി.

നമ്മൾ എന്തൊക്കെനേടിയാലും നമ്മുടെ മക്കളുടെ മനസ് മനസിലാക്കി അവർക്ക് വേണ്ടത് നൽകണം. അവരെ നമ്മൾ മനസിലാക്കാതെ ഇരുന്നാൽ അവർ മറ്റ് അപകടങ്ങളിൽ ചെന്ന് ചാടും. അത്തരം സാഹചര്യങ്ങൾ നമുക്ക് ചുറ്റും നല്ലതുപോലെ ഉണ്ട്. അത് രക്ഷകർത്താക്കളും അദ്ധ്യാപകരുംമനസിലാക്കണമെന്ന സന്ദേശവും സിനിമ നൽകുന്നു. 

എല്ലാത്തരംപ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കുടുംബ
പശ്ചാത്തലത്തിലുള്ള  സിനിമയാണ് " ലൂയിസ് " .
 
 

No comments:

Powered by Blogger.