ഇറോട്ടിക് ത്രില്ലർ സിനിമയാണ് " ചതുരം " . സ്വാസികയുടെ അഭിനയം ശ്രദ്ധേയം .

Rating : 3.5 / 5
സലിം പി. ചാക്കോ 
cpK desK.

സ്വാസിക , റോഷൻ മാത്യു, അലൻസിയർ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  സിദ്ധാർത്ഥ് ഭരതൻസംവിധാനം ചെയ്ത" ചതുരം ( SQUARE) "  തിയേറ്ററുകളിൽ എത്തി. 

പണക്കാരനും വ്യദ്ധനുമായ അച്ചായൻ്റെ രണ്ടാം ഭാര്യ 
സെൽന എത്തുന്നിടത്തു നിന്നാണ് ചതുരം തുടങ്ങുന്നത്. സെൽനയെ അയാൾ പണം കൊടുത്ത് വാങ്ങിയതാണ്. അയാൾക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യാൻ. വിടിന് പുറത്ത് പോകാൻ അവൾക്ക്  അനുവാദമില്ല. അസഭ്യവും, മർദ്ദനവും ആണ് അവളെ എപ്പോഴും കാത്തിരിക്കുന്നത്. അയാൾക്ക് ഒരപകടം പറ്റിയതിനെ തുടർന്ന് ഹോം നഴ്സയായി ബെൽതാസർ എത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

ജാഫർ ഇടുക്കി ,നിഷാദ് സാഗർ,ലിയോണഷിനോയ്, ഗീതി സംഗീത തുടങ്ങിയവരും ഈ ചിത്രത്തിൽ
അഭിനയിക്കുന്നു. 

രചന സിദ്ധാർത്ഥ് ഭരതനും, വിജോയ്തോമസും,ഛായാഗ്രഹണം പ്രതീഷ് എം. വർമ്മയും, എഡിറ്റിംഗ് ദീപു ജോസഫും  , സംഗീതം പ്രശാന്ത്പിള്ളയും, കലാസംവിധാനം അഖിൽരാജ് ചിറയിലും ,സംഘട്ടനം മാഫിയ ശശിയും നിർവ്വഹിക്കുന്നു. 

ഗ്രീൻവിച്ച് എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. വിനീത അജിത് , ജോർജ് സാന്റിയാഗോ ,ജംഗീഷ് തയ്യിൽ ,സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്നാണ്  " ചതുരം " നിർമ്മിച്ചിരിക്കുന്നത് .

അച്ചായനായി അലൻസിയർ ലേ ലോപ്പസും , സെൽനയായി സ്വാസികയും,ബെൽത്താസറായി  റോഷൻ മാത്യൂവും, ജിജിമോളായി ശാന്തി ബാലചന്ദ്രനും  മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു. 

സ്ത്രീ ശരീരത്തിൻ്റെ ഏക സാദ്ധ്യത രതിയാണെന്ന വിശ്വാസവും,ഈ ബോദ്ധ്യ
ത്തിൻ്റെ തുടർച്ചയാണ് ഈ സിനിമ. മനുഷ്യരെല്ലാം ഓരോ ചതുരത്തിനുള്ളിലാണെന്ന് പ്രമേയത്തിൽ പറയുന്നു. സ്ത്രീ- പുരുഷ ബന്ധങ്ങൾ, സ്ത്രീ ശരീരം,സ്വാതന്ത്ര്യംഎന്നിവയൊക്കെ ഈ കാലത്തിന് ഒത്ത് സിനിമ അടയാളപ്പെടുത്തുന്നു. ഒരു കഥാപാത്രം എന്നതിലുപരി സിനിമയിൽ ഒരു ശരീരമാണ് കഥാപാത്ര നിർമ്മിതിയേക്കാൾ ഉപരി ശരീരത്തിൻ്റെ പലവിധ സാദ്ധ്യതകളാണ്സംവിധായകൻഉപയോഗിക്കുന്നത് .പുരുഷൻ പെട്ട് പോകുന്ന പാവവും സ്ത്രീ മിടുക്ക്കൂടിയസാമർദ്ധ്യകാരിയാകുന്ന രീതി ഈസിനിമയിലും കാണാം. 

ഒരു സ്ത്രീയുടെ ജീവിതം താൻ കണ്ടുമുട്ടുന്ന ആളുകളോടും സാഹചര്യങ്ങളോടും ഇടപഴുകയുംപ്രതികരിക്കുകയും ചെയ്യുന്നു.  നല്ലതായാലും എല്ലാവരും അവർക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളുമായിപോരാടുകയാണ് .മാനസികമായാലും ശാരീരികമായാലും ഒരു സ്ത്രീയെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ട ഒരു മാർഗ്ഗമുണ്ട് ... ഇതാണ് സിനിമയുടെ ഹൈലൈറ്റ്. 
 
 
 
 

2 comments:

  1. എനിക്ക് ഈ സിനിമ ഇഷ്ടായി സെലൈനയായി സ്വാസികയുടെ പകർന്നാട്ടം ഒപ്പം അലൻസിയർ,റോഷൻ മാത്യു എന്നിവരുടെ മത്സരാഭിനയം.മികച്ച ക്യാമറാ വർക്കും ബാഗ്രൗണ്ട് സ്കോറും കാസ്റ്റിംഗ് പക്കാ സൂപ്പേർബ് സിദ്ധാർത്ഥ് ഭരതൻ എന്ന സംവിധായകൻറ മിതത്വമാർന്ന സംവിധാന ശൈലി കൂടിയാകുമ്പോൾ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചതുരം

    ReplyDelete
  2. ചതുരം നല്ല സിനിമയാണ് സ്ത്രീകൾക്കുവേണ്ടിയുള്ള സിനിമയാണ് തീർച്ചയായും തീയ്യറ്ററിൽ പോയി പടം കാണണം സ്വാസികയുടെ പകർന്നാട്ടം അതെടുത്തു പറയേണ്ട ഒന്നാണ് നല്ലൊരു മൂവി സിദ്ധാർഥ് ഭരതന്റെ സംവിധാന മികവ് കണ്ടിരിക്കേണ്ട മൂവി

    ReplyDelete

Powered by Blogger.