" ഹെർ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

അഞ്ചുസ്തീകഥാപാത്രങ്ങൾ കേന്ദ്രകഥാപാത്രങ്ങളാ
കുന്ന " ഹെർ" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ലിജിൻ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഫ്രൈഡേ ,ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായസംവിധായകനാണ് ലിജിൻ ജോസ്.

ദക്ഷിണേന്ത്യൻ സിനിമകളിലെ മികച്ച നടിമാരായ പാർവ്വതി തെരുവോത്ത്, ഐശ്വര്യാ രാജേഷ്,,ഉർവ്വശി, രമ്യാ നമ്പീശൻ, ലിജോ മോൾൾ
ജോസ്, എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ഏ, റ്റി .സ്റ്റുഡിയോസിൻ്റെ ബാനറിൽഅനീഷ്.എം.തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീകൾ. ഇവർ അഞ്ചു പേരും ഒരു പോയിൻ്റിൽ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽഅരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായജീവിതസാഹചര്യങ്ങളിലൂടെഅവതരിപ്പിക്കുന്നത്.
പ്രതാപ് പോത്തൻ ഗുരു സോമസുന്ദരം, രാജേഷ് രാല വൻ, ശ്രീകാന്ത് മുരളി, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്.അർച്ചനാ വാസുദേവിൻ്റേതാണ് തിരക്കഥ.
സംഗീതം -ഗോവിന്ദ് വസന്ത.
ഛായാഗ്രഹണം.ചന്ദ്രുസെൽവരാജ്.എഡിറ്റിംഗ് - കിരൺ ദാസ്...കലാസംവിധാനം എം.എം.ഹംസ.മേക്കപ്പ്റോണക്സ്സേസ്യർ.കോസ്റ്റ്യം ഡിസൈൻ.സമീരാസനീഷ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര .പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ.

വാഴൂർ ജോസ്.
ഫോട്ടോ - ബിജിത്ത് ധർമ്മടം.
 

No comments:

Powered by Blogger.