" നല്ല സമയം " ട്രൈലർ ലോഞ്ച് ഷക്കീല കാരണം ഒഴിവാക്കി : ഷക്കീലയോട് കേരളത്തിന് അയിത്തമോ?.

നല്ല സമയം " ട്രൈലർ ലോഞ്ച് ഷക്കീല കാരണം ഒഴിവാക്കി : ഷക്കീലയോട് കേരളത്തിന് അയിത്തമോ?.

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയം ട്രൈലർ ലോഞ്ച് ഇന്ന് വൈകുന്നേരം കോഴിക്കോട് പ്രമുഖ മാളിൽ വച് ഇന്ന്
( 19/11/2022)  വൈകുന്നേരം നടത്താൻതീരുമാനിച്ചതായിരുന്നു. 

പക്ഷെ ട്രെയിലർ ലോഞ്ച് ചെയ്യാൻ വന്ന അതിഥി പ്രശസ്ത താരം ഷക്കീല ആണെന്ന കാരണം കൊണ്ട് മാൾ മാനേജ്‌മെന്റ് പ്രോഗ്രാം നടത്താൻ പറ്റില്ല എന്നും ഷക്കീല ഇല്ലാതെ സിനിമയുടെ ക്രൂ മാത്രം ആണേൽ പ്രോഗ്രാം നടത്താം എന്നും പറയുകയായിരുന്നു. ഞങ്ങൾ അതിഥി ആയി വിളിച്ച ഷക്കീല ഇല്ലാതെ പ്രോഗ്രാം വക്കണ്ട എന്ന് പറഞ്ഞ സംവിധായകൻ ഒമർ ലുലു കോഴിക്കോട് മാളിൽ വച്ച പരിപാടി മാറ്റി വെക്കാൻ തീരുമാനിച്ചു.

ഷക്കീലയും ഒരു സിനിമാ താരം മാത്രം ആണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗവും. പക്ഷെ ഇന്നത്തെ ഇത്ര പ്രോഗ്രസീവ്ആയസമൂഹത്തിനും എന്തിന്റെ പേരിൽ ആണ് ഷക്കീലയോട് അയിത്തം. മലയാള സമൂഹത്തിനു തന്നെ അപമാനകരമായപ്രവർത്തിയാണ് കോഴിക്കോട് ഉള്ള ഈ മാൾമാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

ഈ വിഷയത്തിൽ തന്റെ വിഷമം ഷെയർ ചെയ്തു കൊണ്ട്ഷക്കീലസംവിധായകൻ ഒമർ ലുലുവിന്റെ കൂടെ ഒരു വീഡിയോസോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
 
 
 

No comments:

Powered by Blogger.