ടിനു പാപ്പച്ചനോടൊപ്പം ചാക്കോച്ചനും പെപ്പേയും അർജ്ജുൻ അശോകനും." ചാവേർ " ഓഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി.

സൂപ്പർ ഹിറ്റ്‌ ചിത്രം 'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ചാവേറി'ന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. 

ഒരു ജീപ്പാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ആ ജീപ്പ് ഒരാളെ പിൻ തുടരുകയാണ്. ആ ജീപ്പിന് മുകളിൽ ഒരാളുണ്ട്, ജീപ്പിന്പിന്നിലായികത്തിയുമായി കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രവും ഒരു തെയ്യക്കോലവും കാണാം.

കരിമ്പാറകളും ഇടതൂർന്ന മരങ്ങളും പരന്ന കാടാണ് ഇവരുടെപശ്ചാത്തലം.പോസ്റ്ററിൽ ചാവേർ എന്ന എഴുത്തിലും ചിത്രത്തിലെഓരോകഥാപാത്രങ്ങളുടേയും വേഷപക‍ർച്ച കണ്ടെടുക്കാനാകും. ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്ററിൽ തന്നെ പ്രകടമാണ്‌. 

ഏറെ വ്യത്യസ്തവും ആകാംക്ഷയുണർത്തുന്നതുമായഈപോസ്റ്റർയുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെപുറത്തിറക്കിയത്.

കുഞ്ചാക്കോബോബനോടൊപ്പം ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്‌, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

നടനും സംവിധായകനുമായ ജോയ്മാത്യുതിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ.

ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ,  പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ,  പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻകല്ലിങ്കൽ,ഡിസൈൻസ്‌: മാക്ഗഫിൻ,‌ പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌, മാർക്കറ്റിംഗ്: സ്നേക് പ്ലാന്‍റ്.

No comments:

Powered by Blogger.