" തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം" ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ദ്രൻസ്,സുധീഷ്, ഹരീഷ് കണാരൻ,ഐ എം വിജയൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന "തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം"എന്ന ചിത്രത്തിന്റെ ബാനർ,ടൈറ്റിൽ പോസ്റ്റർ പ്രകാശന ചടങ്ങ്          
എറണാകുളം ഐ എം ഏ ഹാളിൽ വെച്ച് നടന്നു.

"തോന്നക്കൽ പഞ്ചായത്തിലെ നന്മ മരം"എന്ന ചിത്രത്തിന്റെ ബാനർ എറണാകുളം എം പി ഹൈബി ഈഡൻ റിലീസ് ചെയ്തു.സംവിധായകൻ അജയ് വാസുദേവ്,ബിബിൻ ജോർജ് എന്നിവർ ചേർന്ന് ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

രേഖരെക്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രേഖ രാഘവൻ നിർമ്മിക്കുന്ന 
ഈചിത്രത്തിന്റെഛായാഗ്രഹണം ഫാസിൽ നാസർ നിർവഹിക്കുന്നു.തിരക്കഥ സംഭാഷണം ക്രിയേറ്റീവ് ഡയറക്ടർ-ഫസൽ.ബി കെ ഹരിനാരായണൻ, ഹസീന എസ് കാനം,ഹരീഷ് നായർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ്- ലക്ഷ്മി ജി,നിജ രതീഷ്,
ലൈൻ പ്രൊഡ്യൂസർ- സിദ്ദിഖ് സിദ്ധിപ്രോജക്ട് ഡിസൈനർ-
ഗോഗിൽ ജി നാഥ്,എഡിറ്റർ-സാജൻ വി.,പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ എസ് കെ,
ആർട്ട്-പ്രദീപ് എം വി,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ
കോസ്റ്റ്യൂം-ബ്യുസ്സി ബേബി  ജോൺ,സ്റ്റിൽസ്-ഷജിൽ ഒബസ്ക്യൂറ,ഡിസൈൻ-ഏന്റണി സ്റ്റീഫൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് തിരുവഞ്ചൂർ,പി ആർ ഒ എ.എസ് ദിനേശ്.

No comments:

Powered by Blogger.