നന്ദമുരി ബാലകൃഷ്ണ, ഗോപിചന്ദ് മലിനേനി, മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം വീരസിംഹ റെഡ്ഡിയിലെ ആദ്യ സിംഗിൾ "ജയ് ബാലയ്യ" മാസ്സ് ഗാനം പുറത്തിറങ്ങി.

മൈത്രി മൂവി മേക്കേഴ്‌സിന്റെ കീഴിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന റെഡ്ഡിയിൽഇതുവരെകാണാത്ത മാസ് അവതാരത്തിലാണ് സൂപ്പർ താരം നതസിംഹ നന്ദമുരി ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. 

തിയറ്ററുകളിൽ ആരാധകർക്ക് ആവേശം പകരാൻ തക്ക ഘടകങ്ങൾചിത്രത്തിലുണ്ടാകും എന്നാണ് പ്രതീക്ഷകൾ. ചിത്രത്തിൻറെ  ആദ്യ സിംഗിൾ ജയ് ബാലയ്യ എന്ന ഗാനം ഇപ്പൊൾഅണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.

ജയ് ബാലയ്യ എന്നത് ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഒരു മാസ്  ഒരു ഗാനമാണ്, സംഗീത സംവിധായകൻ എസ് എസ് തമൻ  ആണ് ഗാനം ഒരുക്കിയത്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയുടെ വരികൾ ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു.ബാലകൃഷ്ണയുടെ നൃത്തച്ചുവടുകൾ ആണ് ഗാനത്തിന്റെ മറ്റൊരു ആകർഷണം. ഇതിനോടകം തന്നെ ഹിറ്റ്ലിസ്റ്റുകളിൽ ഇടംപിടിച്ച ഗാനം ബിഗ് സ്ക്രീനിൽ കാണുവാനായി ആരാധകർ ആവേശത്തോടെ കൂടി കാത്തിരിക്കുകയാണ്.

 ശ്രുതി ഹാസൻ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  റിഷി പഞ്ചാബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.  ദേശീയ അവാർഡ് ജേതാവായ ക്രാഫ്റ്റ്സ്മാൻ നവിൻ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു.  രാംലക്ഷ്മൺ ജോഡിയും വെങ്കട്ടും ചേർന്ന് സംഘട്ടനംഒരുക്കുന്നചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർചന്തുരവിപതിയാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിലാണ് നടക്കുന്നത്.  2023-ലെ സംക്രാന്തിക്ക് ഇത് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്.

അഭിനേതാക്കൾ: നന്ദമുരി ബാലകൃഷ്ണ, ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി (പ്രത്യേക നമ്പർ) തുടങ്ങിയവർ.

 
കഥ, തിരക്കഥ, സംവിധാനം: ഗോപിചന്ദ് മലിനേനി
നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ
ബാനർ: മൈത്രി മൂവി മേക്കേഴ്സ് സംഗീത
സംവിധായകൻ: തമൻ എസ്
DOP: ഋഷി പഞ്ചാബി,
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്സംഭാഷണങ്ങൾ: സായ് മാധവ് ബുറ
സഘട്ടണം : രാം-ലക്ഷ്മൺ, വെങ്കട്ട്സിഇഒ: ചിരഞ്ജീവി (ചെറി)സഹസംവിധായകൻ: കുറ രംഗ റാവുഎക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു രവിപതി
ലൈൻ പ്രൊഡ്യൂസർ: ബാല സുബ്രഹ്മണ്യം കെ.വി.വി
പബ്ലിസിറ്റി: ബാബ സായ് കുമാർ
പിആർഒ: ശബരി
 

No comments:

Powered by Blogger.