വിജയ് സങ്കേശ്വരിന്റെ ബയോപിക് ചിത്രം 'വിജയാനന്ദ്' ഡിസംബർ 9 ന് പുറത്തിറങ്ങും.രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമായ വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന 'വിജയാനന്ദ്' എന്ന ചിത്രം ഡിസംബർ 9 ന് പുറത്തിറങ്ങും..  ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഹാൽ ആർ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്..  ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ നാല് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.. 

വിആർഎൽ ഫിലിംസിന്റെ നിർമ്മാണ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

വിജയാനന്തിന്റെ മകനായ ആനന്ദ് ഈ ചിത്രത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു ;ഒരുബയോപിക്നിർമ്മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകൾ ഞങ്ങളെ സമീപിച്ചിരുന്നു, എന്നാൽ ഋഷികയുടെയുംനിഹാലിന്റെയും ആത്മാർത്ഥതയും, മികച്ച  തിരക്കഥയും അത് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എന്റെ അച്ഛന്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലർത്താൻ പറ്റിയ ആളുകളാണ് അവർ.. ആനന്ദ് പറഞ്ഞു.. 

സംഗീതസംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതംനിർവ്വഹിച്ചിരിക്കുന്നത്, കീർത്തൻ പൂജാരിയും ഹേമന്തുംചേർന്ന്ഛായാഗ്രഹണവുംഎഡിറ്റിംഗുംനിർവ്വഹിച്ചിരിക്കുന്നു. ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

പി ആർ ഓ ; എ എസ് ദിനേശ് , ശബരി

No comments:

Powered by Blogger.