സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ (59) അന്തരിച്ചു.

സാഹിത്യകാരന്‍ സതീഷ് ബാബുപയ്യന്നൂര്‍(59)അന്തരിച്ചു.വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു. ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്. 

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങളും ഏഴ് നോവലുകളും രചിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. 

പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാല സ്വദേശിയാണ്. കേരളസാഹിത്യഅക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലുംഅംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളുംഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരളസാംസ്കാരികവകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു.

1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു. 

പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.കാരൂർപുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർ‍‍ഡുകൾക്കും
അർഹനായി.

മണ്ണ്, വിലാപ വൃക്ഷത്തിലെ കാറ്റ്,ന്യൂസ്റീഡറുംപൂച്ചയും,ഏകാന്ത രാത്രികൾ, കുടമണികൾ കിലുങ്ങിയരാവിൽഎന്നിവയാണ് പ്രമുഖ കൃതികൾ.

No comments:

Powered by Blogger.