" ഒരാൾ മാത്രം " 25 വർഷങ്ങൾ പിന്നിടുന്നു.

25 വർഷങ്ങൾ...
പൊടി മീശ മുളക്കുന്ന കാലത്ത്,ഒരു
നിർമ്മാതാവായി,
ഞാൻ സിനിമ എന്ന
മായിക ലോകത്തേക്ക് കാൽ വെച്ചിട്ട് 25 വർഷം,
ഇന്ന് തികഞ്ഞു...
ദീപ്തമായ ഒരുപാടോർമ്മകൾ,മനസ്സിനെ
വല്ലാതെ മദിക്കുന്നു...
എറണാകുളത്ത് നിന്ന് മദ്രാസ്സിലേക്കുളള
ട്രെയിൻ യാത്രകളിൽ,സിനിമാ ചർച്ചകൾ
കൊണ്ട് സമ്പന്നമായ,ആ നല്ല കാലം...
ഒരാൾ മാത്ര ഓർമ്മകളുടെ തുടക്കം
അവിടെ നിന്നാണ്...
മലയാളത്തിന്റെ
അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ മമ്മൂട്ടിസാറാണ്.ശ്രീനിവാസൻ,ലാലുഅലക്സ്,സുധീഷ്,മാമുക്കോയ,തുടങ്ങിയവരോടൊപ്പം പ്രതിഭാധനരായ തിലകൻ ചേട്ടൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി ചേട്ടൻ
എന്നിവരും ഒരാൾ മാത്രത്തിലെ നിറസാന്നിധ്യമായിരുന്നു..

ക്യാമറ കൈകാര്യം 
ചെയ്തത് വിപിൻ മോഹനും,സംഗീതം നൽകിയത് പ്രിയപ്പെട്ട ജോൺസൻ മാസ്റ്ററുമായിരുന്നു.
എന്നോടൊപ്പം സഹ നിർമ്മാതാക്കളായി
അഡ്വ S M ഷാഫിയും,ബാപ്പു അറക്കലുമുണ്ടായിരുന്നു..
നല്ലോർമ്മകൾ സമ്മാനിച്ച ഒരാൾ മാത്രംഎന്ന സിനിമയുടെ നിർമ്മാതാവായിതുടക്കം കുറിക്കാൻ കഴിഞ്ഞതും ഒരു
ഭാഗ്യമാണ്...
സിനിമ എന്ന മാധ്യമത്തിലൂടെയാണ്
M A നിഷാദ് എന്ന വ്യക്തി ചെറുതായിട്ടെങ്കിലും അറിയപ്പെട്ട് തുടങ്ങിയത്...അതിന് കാരണം ഒരാൾ മാത്രവും...
തിരിഞ്ഞ് നോക്കുമ്പോൾ,ഞാൻ സംതൃപ്തനാണ്...ഒരുപാട് വിജയങ്ങൾ
ഒന്നും എന്റെ ക്രഡിറ്റിൽ ഇല്ലെങ്കിലുംസിനിമ എന്ന കലാരൂപത്തിനോടുളള പ്രണയം എന്നും കെടാതെ മനസ്സിൽ
സൂക്ഷിക്കാൻ,എന്റ്റെ ആദ്യ സിനിമ
ഒരു നിമിത്തം തന്നെ....
നാളിത് വരെ എന്നെ സ്നേഹിക്കുകയും
വിമർശിക്കുകയും ചെയ്ത എല്ലാസഹൃദയർക്കും,സൂഹൃത്തുക്കൾക്കും
എന്റ്റെ ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ....♥

എം.എ. നിഷാദ് 

No comments:

Powered by Blogger.