കാർത്തിയുടെ 25-മത് ചിത്രം " ജപ്പാൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഡ്രീം വാരിയർ പിക്ച്ചേഴ്സ് അവതരിപ്പിക്കുന്നകാർത്തിയുടെ 25-മത് ചിത്രമാണ്  " ജപ്പാൻ " .ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു സോഫായിൽ കയ്യിലൊരു ബോട്ടിലുമായി കിടക്കുന്ന കാർത്തി. ചുവരിൽ വലിയ ഫോട്ടോയിലും കാർത്തി. വ്യത്യസ്ത ഗെറ്റപ്പിൽപോസ്റ്ററിൽ കാർത്തിയെ കാണാം. 

ദേശീയ അവാർഡ് ജേതാവ് രാജു മുരുകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. " ജോക്കർ " എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് ദേശീയ അവാർഡ് രാജു മുരുകന് ലഭിച്ചത്. അനു ഈമാനുവേലാണ് നായിക.

ഡ്രീം വാരിയർ പിക്ച്ചേഴ്സിനു വേണ്ടി എസ്.ആർ പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യും. എസ്. രവിവർമ്മ ഛായാഗ്രഹണവും ,ഫിലോമിൻ  രാജ് എഡിറ്റിംഗും ,അൻപ് അറിവ്അക്ഷൻകോറായോഗ്രഫിയും നിർവ്വഹിക്കുന്നു. ജി.വി. പ്രകാശ് കുമറാണ് സംഗീതം ഒരുക്കുന്നത്. 

സലിം പി. ചാക്കോ . 
 
 

No comments:

Powered by Blogger.