നവംബർ 25ന് ഗോകുലം മൂവിസ് " പട്ടത്ത് അരശൻ " കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും. അഥർവ മുരളി , രാജ്കിരൺ മുഖ്യ വേഷങ്ങളിൽ.

നവംബർ 25ന് റിലീസ് ചെയ്യുന്ന സ്പോട്സ് ആക്ഷൻ ഡ്രാമ ചിത്രമാണ് " പട്ടത്ത് അരശൻ " . ഈ ചിത്രം സംവിധാനം 
ചെയ്യുന്നത് എ. സർക്കുനം ആണ്. 

ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി പരക്കെ അറിയപെ
ട്ടിരുന്ന മുൻ കബഡി
കളിക്കാരനാണ് പൊത്താരി . അദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ട്. കുടുംബം ഒരുമിച്ച് സന്തോഷത്തോടെ 
ജീവിക്കുന്നു. തന്റെ ഭാര്യമാരിൽ ഒരാൾക്ക് ധാരാളം അവകാശികളും ഒരാൾ മറ്റൊരളുമായി ഉണ്ടായിരുന്നിട്ടും നിയമപ്രകാരം സ്വത്തുകൾ തുല്യമായി വിഭജിക്കേണ്ടി
വരുന്നു . തുടർന്ന് നടക്കുന്ന  സംഭവങ്ങളാണ് സിനിമ പറയുന്നത്.  

അഥർവ മുരളി,  രാജ്കിരൺ , ആഷിക രംഗനാഥ് , രാധിക ശരത്കുമാർ , ജയപ്രകാശ് , ആർ.കെ. സുരേഷ് , സിംങ്കം പുലി , രവി കാലെ , ശത്രു, ബാല ശരവണൻ , രാജ് അയ്യപ്പ , ജി.എം. കുമാർ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ലൈക്കാ പ്രെഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ  സുബാസ്കരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ഗോകുലം മൂവിസാണ് ചിത്രം വിതരണം ചെയ്യുന്നത്. 

ലോകനാഥൻഛായാഗ്രഹണവും , ജിബ്രാൻ സംഗീതവും, മണി അമുധവൻ , വിവേക, എ. സർക്കുനം എന്നിവർ ഗാന രചനയും നിർവ്വഹിക്കുന്നു. യാസിൻ നസീർ , കെ. ജി രഞ്ജിത്ത് , വന്ദന ശ്രീനിവാസൻ , ഗോൾഡ് ദേവരാജ് , അരവിന്ദ് ശ്രീനിവാസ് , ശരത് സന്തോഷ് , ഷെൻ ബാഗരാജ് , സായ് വിഘ്നേഷ് , സത്യപ്രകാശ് , ജയ മൂർത്തി , അനുദീപ് ദേവ് 
എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ 
cpK desK.

No comments:

Powered by Blogger.