ശ്രീനാഥ്‌ ഭാസി ,ആൻ ശീതൾ ജോഡികൾ ഒന്നിച്ച "പടച്ചോനേ ഇങ്ങള് കത്തോളീ.."നാളെ ( നവംബർ 24 വ്യാഴം) തിയേറ്ററുകളിൽ എത്തും.

ശ്രീനാഥ്‌ ഭാസി-ആൻ ശീതൾ ജോഡികൾ ഒന്നിച്ച 'പടച്ചോനേ ഇങ്ങള് കത്തോളീ..' നാളെ ( നവംബർ 24 വ്യാഴം) തിയേറ്ററുകളിൽ എത്തും. 

ബിജിത് ബാല സംവിധാനം ചെയ്യുന്ന ഒരു കുടുംബ,ഹാസ്യ ചിത്രമാണ്  " പടച്ചോനേ ഇങ്ങള് കത്തോളീ.." .

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന നാലാമത് ചിത്രം ആണിത്. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങളാണ് മുൻപ്‌ ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ച പ്രമുഖ സിനിമകൾ. 

ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, സോഹൻ സീനുലാൽ , മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ഷൈനി സാറ, നിഷാ മാത്യു, സുനിൽ സുഖദ,
നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്,  നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കങ്കോൽ, സഹീർ മുഹമ്മദ് , സരസ ബാലുശ്ശേരി, നന്ദിത സന്ദീപ് ,സായിഖ് റഹ്മാൻ , സാജു നവോദയ , ഉണ്ണിരാജ
എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷം അവതരിപ്പിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെ അധികം പ്രാധാന്യം കൊടുത്തിരിക്കുന്ന മുഴുനീള എൻ്റർടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏതാനും കാലങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ഈ ജനപ്രിയ ഫോർമാറ്റിൽ ഒരു ചിത്രം ഒരുങ്ങുന്നത്.

ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന: പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം: വിഷ്ണു പ്രസാദ്, എഡിറ്റർ: കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ആർട്ട് ഡയറക്ടർ: അർക്കൻ എസ് കർമ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പിൽ, കോസ്റ്റ്യൂംസ്: സുജിത്ത്മട്ടന്നൂർ,എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌:  ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്,‌ ചീഫ്അസോസിയേറ്റ് ഡയറക്ടർ: ഷിജു സുലേഖ ബഷീർ, അസ്സോസിയേറ്റ് ഡയറക്ടർസ്: കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്, സ്റ്റിൽസ്:  ലെബിസൺഗോപി,ഡിസൈൻസ്: മൂവി റിപ്പബ്ലിക്, പി. ആർ. ഓ.: മഞ്ജുഗോപിനാഥ്‌,‌ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.


സലിം പി. ചാക്കോ
cpK desK.

No comments:

Powered by Blogger.