സെന്ന ഹെഗ്ഡെയുടെ " 1744 വൈറ്റ് ആൾട്ടോ " ട്രെയിലർ പുറത്തിറങ്ങി.1744 വൈറ്റ് ആൾട്ടോ, പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൈറ്റ് ആൾട്ടോ കാറാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം.ജനപ്രീതിയും നിരവധി അവാർഡുകളും കരസ്ഥമാക്കിയ തിങ്കളാഴ്ച നിശ്ചയം സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ.

ഷറഫുദ്ധീൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രം നർമത്തിനുംആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ്. ഷറഫുദ്ധീൻ ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്തകഥാപാത്രമാണിതെന്ന് പറയുന്നു, ഒപ്പം കഥയുടെ പരിസരവും സന്ദർഭങ്ങളും വ്യത്യസ്തത നിറഞ്ഞതാണെന്ന് ടീസറിലൂടെ കാണാം.


കാഞ്ഞങ്ങാട്പശ്ചാത്തലമാകുന്ന ചിത്രത്തിൽ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുരിയൻ, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. 

നവംബർ 18ന് ചിത്രം തിയേറ്ററുകളിൽ  എത്തും .

പി.ആർ. ഒ : ശബരി

No comments:

Powered by Blogger.