ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mixപൂർത്തിയായിരിക്കുന്നു .... ഭദ്രൻ മാട്ടേൽ.

ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mixപൂർത്തിയായിരിക്കുന്നു ....

ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ  "wow factors !! "


എന്നെ സ്നേഹിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ....

സ്‌ഫടികം സിനിമയിലെ "ഏഴിമല പൂഞ്ചോല "എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി... 

അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം!! 

അത് ഏത് തരത്തിലുള്ള remastering ആണ് അവർ ചെയ്തിരിക്കുന്നത് എന്ന്  ഞങ്ങൾക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും  അറിയില്ല...അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല..

ഞാൻ കൂടി ഉൾപ്പെട്ട Geometrics Film House എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള perfect remastering പ്രൊഡ്യൂസർ R. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്.

Chennai, 4frames sound കമ്പനിയിൽ അതിന്റെ 4k atmos മിക്സിങ്ങും interesting ആയുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്..

ഈ വാർത്ത കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്താൽ നല്ലതായിരുന്നു...

സ്നേഹത്തോടെ
ഭദ്രൻ 


1995 മാർച്ച് 15ന് റിലീസ് ചെയ്ത് വൻ ഹിറ്റായി മാറിയ ചിത്രമാണ് " സ്ഫടികം " .

ആടു തോമ എന്ന തോമസ് ചാക്കോയായി മോഹൻലാലും, റിട്ടേയർഡ് ഹെഡ്മാസ്റ്റർ സി.പി. ചാക്കോയായി  തിലകനും, കുറ്റിക്കാടൻ എസ്.ഐ.ആയി സ്ഫടികം ജോർജ്ജും , തുളസിയായി ഉർവ്വശിയും, ലൈലായി സിൽക്ക് സ്മിതയും  വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

അശോകൻ,ചിപ്പി,കെ.പി.എ.സി ലളിത ,രാജൻ പി. ദേവ്, നെടുമുടിവേണു.മണിയൻപിള്ള, കരമന ജനാർദ്ദനൻനായർ, എൻ. എഫ് വർഗ്ഗീസ് ,നിസാർ, വി.കെ.ശ്രീരാമൻ,ബിന്ദുവാരാപ്പുഴ, ബഹദൂർ ,കുണ്ടറ ജോണി, ഭീമൻ രഘു ,രൂപേഷ് പീതാംബരൻ ,ആര്യ അനൂപ് ,
പി .എൻ . സണ്ണി ,പറവൂർ ഭരതൻ, കനകലത , ശങ്കരാടി, ചാലി പാലാ ,എൻ.എൽ. ബാലകൃഷ്ണൻ ,അജിത് കൊല്ലം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

തിരക്കഥ ഭദ്രനും, രാജേഷ് ബാബുവും ,ഛായാഗ്രഹണം ജെ. വില്യംസും ,എസ്. കുമാറും, എഡിറ്റിംഗ് എം.എസ്. മണിയും, 
സംഗീതം എസ്.പി. വെങ്കിടേഷും നിർവ്വഹിക്കുന്നു. 

മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. തെലുങ്ക് ,തമിഴ് ,കന്നഡ ഭാഷകളിലേക്ക് ഈ ചിത്രം റിമേക്ക് ചെയ്തു. എട്ട് കോടിയിൽപരം രൂപയാണ് അന്ന് കളക്ഷൻ നേടിയത്. 

സലിം പി. ചാക്കോ . No comments:

Powered by Blogger.