" സിഗ്നേച്ചർ' സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി.


കാർത്തിക് രാമകൃഷ്ണൻ,
ടിനിടോം,ആൽഫിപഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന "സിഗ്നേച്ചർ" എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം റിലീസായി.

സിജിൽ കൊടുങ്ങല്ലൂർ എഴുതിയ വരികൾക്ക് 
സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് 'ഹൃദയം' സിനിമയിലെ ഗായികയായ ഭദ്ര രാജിൻ പാടിയ " ആ മരത്താഴെ എന്ന ഗാനമാണ് റിലീസായത്.


ആസിഫ് അലി, അഭിരാമി അഭിനയിച്ച "ഇത് താൻടാ പോലീസ്"എന്നചിത്രത്തിനുശേഷം മനോജ് പാലോടൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയായ 'സിഗ്നേച്ചർ' നവംബർ 11- ന് ഡീലക്സ് സിനിമാസ്തീയേറ്ററുകളിലെത്തിക്കുന്നു.
സഞ്ചോസ് ക്രീയേഷൻസിന്റ ബാനറിൽ ലിബിൻ അരുൺ ജെ നിർമിക്കുന്ന സിഗ്നേച്ചർ സിനിമയിൽ ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, അഖില, നിഖിൽ തുടങ്ങിയവരും അഭിനയിക്കുന്നു.പാലക്കാട്ടുകാരായ സുനിൽ തിരുനെല്ലായ്, ഷമീർ തോട്ടിങ്കൽ, കുത്തുസ് തേങ്കുറിശ്ശി, ജോസ് ചാലക്കൽ, രവി തരൂർ, സുരേഷ്, അരുൺ കഞ്ചിക്കോട് തുടങ്ങിയവർ സിഗ്നേച്ചറിൽ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നുണ്ട്.

 പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ  ഗോത്രവർഗക്കാരായ നിരവധിപേർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഊര് മൂപ്പൻ തങ്കരാജ് മാഷ് എഴുതി പാടിയ ഗോത്രഭാഷയായ 'മുഡുക' യിലുള്ള ഇന്ത്യയിൽ തന്നെ ആദ്യത്തെ പാട്ട് ഇതിനോടകം ജനശ്രദ്ധ ആകർഷിട്ടുണ്ട്.
നാഷണൽ അവാർഡിന് ശേഷം അട്ടപ്പാടിയുടെ വാനമ്പാടി നഞ്ചിയമ്മ പാടുന്ന സിഗ്നേച്ചറിലെ 'അട്ടപ്പാടി സോങ്ങ്' ഉടൻ റിലീസ് ചെയ്യും.

പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന "സിഗ്നേച്ചർ മൂവിയുടെ ഛായാഗ്രഹണം എസ് ലോവൽ നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്‌ , ആർട്ട്‌ ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാന രചന-സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്-റോബിൻ അലക്സ്‌,കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ-ആന്റണി സ്റ്റീഫൻ.
നവംബർ പതിനൊന്നിന് " സിഗ്നേച്ചർ" ഡീലക്സ് സിനിമാസ്
പ്രദർശനത്തിനെത്തുന്നു

.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.