മികച്ച സ്പൈ ആക്ഷൻ തില്ലർ മുവിയാണ് " സർദാർ "

Rating : 3.5 / 5.
സലിം പി. ചാക്കോ . 

കാര്‍ത്തി ഡബിൾ റോളിൽ അഭിനയിക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് " സര്‍ദാര്‍ " കാർത്തിയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ഈ  ചിത്രം  സംവിധാനംചെയ്തിരിക്കുന്നത് പി.എസ്. മിത്രനാണ് . 

ഇൻസ്പെക്ടർ വിജയ് പ്രകാശ് ഒരു പബ്ളിസിറ്റി കൊതിക്കുന്ന ഉദ്യോഗസ്ഥനാണ്.  ഇന്ത്യൻ രഹസ്യാന്വേഷണഏജൻസികളുടെ സൈനിക രഹസ്യങ്ങൾ അടങ്ങിയ ഒരു സുപ്രധാന
ഫയൽവീണ്ടെടുക്കാനുള്ള ദൗത്യംഅദ്ദേഹംഏറ്റെടുക്കുന്നു. 
കേസ്അന്വേഷിക്കുന്നതിനിടയിൽ വിജയ് ഫയലും ,ഒരു മാസ്റ്റർ ഇൻ സർദാർ എന്ന ചന്ദ്ര ബോസ് എന്ന ഒരു സ്പൈയും തമ്മിലുള്ളബന്ധംകണ്ടെത്തുന്നു. അവൻ തൻ്റെ അച്ഛൻ്റെ യഥാർത്ഥ ജീവിതത്തെക്കുറിച്ച് കൂടുതൽഅറിയാൻശ്രമിക്കുന്നു.സർദാറിനുംഫയലുമായുള്ള ബന്ധം എന്താണ്  എന്നതാണ് സിനിമയുടെ പ്രമേയം. 

ജി.വി. പ്രകാശ്കുമാർ സംഗീതവും ,ജോര്‍ജ് സി. വില്യംസ്  ഛായാഗ്രാഹണവും, റൂബൻ എഡിറ്റിംഗും ,ഗാനരചന യുഗഭാരതി ,ജികെബി, ഏകദേശി ,അറിവ് രോകേഷ് എന്നിവരും  നിർവ്വഹിക്കുന്നു. കാർത്തി ,നകാഷ് അസീസ്, ആദിത്യ ,ആർ കെ ഭദ്രരജീൻ, ഹരിഹരൻ എന്നിവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്. എസ്. ലക്ഷ്‍മണ്‍കുമാർ പ്രിൻസ് പിക്ച്ചേഴ്സിൻ്റെ ബാനറിലാണ് ഈ ചിത്രംനിര്‍മ്മിച്ചിരിക്കുന്നത്. 

കാർത്തി ചന്ദ്രബോസായും, ഇൻസ്പെക്ടർ വിജയ് പ്രകാശായും ,ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ( മഹാരാജ് റാത്തോഡ് )  ,റാഷി ഖന്ന ( ശാലിനി ) , രജീഷ വിജയൻ ( ബോസിൻ്റെ ഭാര്യ) ,ലൈല ( സമീറ തോമസ് ) ,റിഥിക് ( തിമോത്തി ) ,മുനിഷാന്ത് ( അമ്മാവൻ ) ,സഹന വാസുദേവൻ ( റോ ഓഫിസർ ), ഇളവരസ് ( രാഷ്ടീയകാരൻ ) യുഗി സേതു  ( കാരപ്പാബുച്ചി) അവിനാഷ് ( വിക്ടർ ) ,യോഗ് ജപീ ( റോ മേധാവി ) ,മുഹമ്മദ് അലി ബെയ്ത് ( പി.കെ. എബ്രഹാം ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹിന്ദി ചലച്ചിത്ര നടൻ ചങ്കി പാണ്ഡെയുടെയും തമിഴ് സിനിമയിലെ അരങ്ങേറ്റവും പതിനാറ് വർഷത്തിന് ശേഷം ലൈലയുടെ തിരിച്ചുവരവും അടയാളപ്പെടുത്തുന്നസിനിമയാണിത്. ഫോർച്യൂൺ സിനിമാസാണ്ചിത്രംകേരളത്തിലെതിയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത്. 

മികച്ച തിരക്കഥയിൽ മറ്റൊരു രസകരമായ ചിത്രം ഒരുക്കിയിരിക്കുകയാണ് മിത്രൻ. കാർത്തിയുടെ ഇരട്ടവേഷങ്ങൾ നന്നായി. ചങ്കി പാണ്ഡെയും മികച്ച അഭിനയം കാഴ്ചവെച്ചു.മികച്ച സപൈ ആക്ഷൻ ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം. 

No comments:

Powered by Blogger.