" കാസർഗോൾഡ് " ലോക്കേഷനിൽ സിദ്ദിഖിൻ്റെയും ,റിന്നി ദിവാകറിൻ്റെയും ജന്മദിനാഘോഷം നടത്തി.



പയ്യന്നൂറിൽ കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ലോക്കേഷനിൻ വെച്ച് രണ്ടു പേരുടെ ജന്മദിനം ഒരുമിച്ച് ആഘോഷിച്ചു.പ്രശസ്ത നടൻ സിദ്ദിഖ്,നിർമ്മാതാവ് റിന്നി ദിവാകർ എന്നിവരുടെ ജന്മദിനമാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്.

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "കാസർഗോൾഡ് ".
മുഖരി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന "കാസർഗോഡ് " വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
കോ-പ്രൊഡ്യൂസർ-സഹിൽ ശർമ്മ.
ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ-മനോജ് കണ്ണോത്ത്, 
കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- എ എസ് ദിനേശ്,ശബരി.

No comments:

Powered by Blogger.