ഷോർട് ഫിലിം ഡോക്യൂമെന്ററി ഫെസ്റ്റിവൽ എൻട്രി ക്ഷണിക്കുന്നു.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള ചലച്ചിത്ര സംവിധായകരുടെ കൂട്ടായ്മയായ 'മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്' സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം&ഡോക്യുമെന്ററി,മ്യൂസിക്കൽ വീഡിയോ ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു.ഷോട് ഫിലിം 30മിനിറ്റും ഡോക്യൂമെന്ററിക്ക് 45മിനിറ്റും ആൽബത്തിന് 8മിനുട്ടുമാണ് സമയം.

മികച്ച ഷോട്ഫിലിമിന് 25000രൂപയും മികച്ച ഡോക്യൂമെന്ററിക്ക് 15000രൂപയും മികച്ച പ്രവാസി ഷോട്ഫിലിമിനും മികച്ച രണ്ടാമത്തെ ഫിലിമിനും മികച്ച രണ്ടാമത്തെഡോക്യൂമെന്റരിക്കും മികച്ച ആൽബത്തിനും മികച്ച നടൻ മികച്ച നടി മികച്ച സംവിധായകൻ എന്നിവക്ക് 10'000രൂപയും പ്രശസ്തി പത്രവും, മികച്ച കഥാകൃത്ത്, മികച്ച ക്യാമറാമാൻ, മികച്ച എഡിറ്റർ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായിക,ഗായകൻ എന്നിവർക്ക് പ്രശസ്തിപത്രവുംപുരസ്കാരവും  നൽകും.

മലയാളസിനിമയിലെ പ്രശസ്ത സംവിധായകരായ എം പദ്മകുമാർ, സുന്ദർദാസ്, സലിം അഹമ്മദ്‌ എന്നിവർ ഷോട് ഫിലിമിനും മധുപാൽ, എം മോഹൻ, ബാബു കമ്പ്രത്ത് എന്നിവർ ഡോക്യൂമെന്റരിക്കും പണ്ഡിറ്റ്‌ രമേശ് നാരായണൻ, പാലക്കാട്‌ ശ്രീരാം, സച്ചിൻ ബാലുഎന്നിവർആൽബത്തിനും ജൂറികളായി അണിനിരക്കുന്നു. 

ചലചിത്ര സംവിധായകൻ ബിപിൻ പ്രഭാകരാണ് ഫെസ്റ്റിവൽ ഡയറക്ടർ  ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ പങ്കെടുക്കുന്ന ഫെസ്റ്റിവൽ ചടങ്ങിൽ പ്രദർശനവും സമ്മാനവിതരണവും നടക്കും ഫെസ്റ്റിവലിൽപങ്കെടുക്കുവാനുള്ള എൻട്രി അയക്കാനുള്ള അവസാന തീയതി2022 ഒൿടോബർ 20 ആണ്.2017 ജനുവരി ഒന്നിന് ശേഷം നിർമ്മിച്ചിട്ടുള്ള സൃഷ്ടികൾ അയക്കാം.. 

അപേക്ഷഫോമിനും വിശദ വിവരങ്ങൾക്കും 989507971,9847277818എന്നീ നമ്പറുകളിൽ ബന്ധപെടുക
  
  

No comments:

Powered by Blogger.